LATEST NEWS

കാളികാവിനെ ഭീതിയിലാഴ്ത്തിയ ആളെക്കൊല്ലി കടുവ ഒടുവില്‍ കൂട്ടില്‍; വെടിവെച്ച് കൊല്ലണം എന്ന് നാട്ടുകാര്‍

മലപ്പുറം: കാളികാവില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ ആളെക്കൊല്ലി കടുവ ഒടുവില്‍ കൂട്ടില്‍. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടുമാസമായി വനംവകുപ്പ് കടുവയ്ക്കായി തിരച്ചില്‍ നടത്തിവരികയായിരിന്നു. കൂട്ടില്‍ കടുവ കുടുങ്ങിയതായ വിവരം നാട്ടുകാരാണ് വനംവകുപ്പിനെ അറിയിച്ചത്.

മെയ് 15-നാണ് തോട്ടംതൊഴിലാളിയായ ഗഫൂറിനെ കാളികാവ് എസ്റ്റേറ്റില്‍വെച്ച് കടുവ കൊലപ്പെടുത്തിയത്. സുഹൃത്ത് അബ്ദുല്‍ സമദ് കണ്ടുനില്‍ക്കേയാണ് കടുവ ഗഫൂറിനു മേലേക്ക് ചാടിവീണ് കഴുത്തിനു പിന്നില്‍ കടിച്ച് വലിച്ചിഴച്ചു കൊണ്ടുപോയത്. അന്നുതുടങ്ങി ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ ദൗത്യസംഘം തിരച്ചില്‍ നടത്തിവരികയായിരുന്നു.

അതേസമയം കടുവയെ വെടിവെച്ച് കൊല്ലണം എന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. പ്രദേശത്തെ കടുവയുടെ സാന്നിധ്യം കാരണം ജോലിക്ക് പോകാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു നാട്ടുകാര്‍.
SUMMARY: The tiger that killed the man who terrified Kalikavu is finally in the cage; locals say he should be shot dead

NEWS DESK

Recent Posts

സ്വര്‍ണവിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. 1,13,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…

17 minutes ago

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

മുവാറ്റുപുഴ: മുവാറ്റുപുഴ ആവോലിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാർഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വാഴക്കുളം വെട്ടിക്കാട്ടുകുടി സന്തോഷിന്റെ മകന്‍ പ്ലസ്‌ടു…

2 hours ago

നിയന്ത്രണംവിട്ട ലോറി കാറിലും ബൈക്കിലും ബസ്സിലുമിടിച്ച് നാലുപേർ മരിച്ചു

ബെംഗളൂരു: നിയന്ത്രണംവിട്ട ചരക്കുലോറി ബസ്, കാർ, 5 ബൈക്കുകൾ എന്നിവയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. 25 പേർക്കു…

2 hours ago

ഇന്നും ചൂട് കൂടും, 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത. 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. വയനാട് ഇടുക്കി…

3 hours ago

വിരുദുനഗർ പടക്കശാല സ്‌ഫോടനം; മരണസംഖ്യ 24 ആയി, നാലു പേരെ തിരിച്ചറിഞ്ഞിട്ടില്ല

ചെന്നെെ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരണം 24 ആയി. വിരുദുനഗർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ…

3 hours ago

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തൃശ്ശൂർ: വിസ്മയക്കാഴ്ചകളുമായി തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. തൊട്ടുപിന്നാലെ…

3 hours ago