ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ മാറുന്ന കാലവും മനുഷ്യരും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഡോ. എം.പി രാജന്‍ വിഷയം അവതരിപ്പിച്ചു. സമകാലികക ലോകക്രമങ്ങളുടെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ മനുഷ്യര്‍ തങ്ങളുടെ മാനസീകവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്തേണ്ടത് അത്യാവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക ശാസ്ത്ര സാങ്കേതികത പുതു തലമുറയുടെ സൗഹൃദ ഇടങ്ങള്‍ ഇല്ലാതാക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അനിവാര്യമായ ലോകമാറ്റങ്ങളുടെ തുടര്‍ച്ചയിലാണ് മാനവരാശിയുടെ പുരോഗതി എന്നും പ്രതിലോമ നീക്കങ്ങളെ പ്രതിരോധിച്ചു കൊണ്ട് ആ നിരന്തര പ്രകിയയുടെ ക്രിയാത്മക ഭാഗമാവുക എന്ന ഉത്തരവാദിത്തമാണ് ഓരോ മനുഷ്യനും നിര്‍വ്വഹിക്കാനുള്ളത് എന്നും ചര്‍ച്ച ഉദ്ഘാടനം ചെയ്ത തങ്കച്ചന്‍ പന്തളം അഭിപ്രായപ്പെട്ടു.
പി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. കെ.ആര്‍. കിഷോര്‍, ആര്‍.വി ആചാരി, ബി.എസ് ഉണ്ണികൃഷ്ണന്‍, ആര്‍.വി പിള്ള, ഉമേഷ് ശര്‍മ, പൊന്നമ്മ ദാസ്, തങ്കമ്മ സുകുമാരന്‍, കല്പന പ്രദീപ്, പ്രതിഭ പി. പി തുങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു സെക്രട്ടറി പ്രദീപ് പി. പി നന്ദി പറഞ്ഞു.
SUMMARY: Thippasandra Friends Association Seminar
പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായതിന് പിന്നാലെ സമവായം എന്ന നിലയ്ക്കാണ് ചിറ്റയം…
ന്യൂഡൽഹി: ഡൽഹി ചന്ദർ വിഹാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 24 കാരനായ ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു. ഡെലിവറി എക്സിക്യൂട്ടീവായ ആശിഷ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്…
ബെംഗളൂരു: മലയാളി ഗായകർക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ…
ബെംഗളൂരു: തൃശൂർ കുറ്റൂർ ചീരാത്ത് മഠത്തിൽ വീട്ടിൽ സി സുകുമാരൻ (80) ബെംഗളൂരുവിൽ അന്തരിച്ചു. ടി.സി. പാളയ സേക്രഡ് ഹാർട്ട്സ്…