Categories: NATIONALTOP NEWS

തിരുപ്പതി അപകടം; മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിച്ചു

ആന്ധ്രാപ്രദേശ്: തിരുപ്പതി അപകടത്തിൽ‌ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് രണ്ട് ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ നൽകുമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി). മരിച്ചവരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും ടിടിഡി കൂട്ടിച്ചേർത്തു. ആശ്രിതർക്ക് ജോലി നൽകുമെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും അറിയിച്ചിട്ടുണ്ട്.

വളരെ ദൗർഭാ​ഗ്യകരമായ സംഭവമാണ് തിരുപ്പതിയിലുണ്ടായതെന്ന് ടിടിഡി ചെയർമാൻ ബി.ആർ. നായിഡു പറഞ്ഞു. ഒന്നോ രണ്ടോ പേരുടെ അശ്രദ്ധയാണ് ആറ് ജീവനുകളെടുത്തത്. മുഖ്യമന്ത്രി ഉത്തരവിട്ട ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതോടെ കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ടിടിഡിയുടെ സഹായത്തിന് പുറമേ ബോർഡ് അം​ഗങ്ങളായ വി. പ്രശാന്തി റെഡ്ഡിയും സുചിത്ര എല്ലയും 10 ലക്ഷം രൂപ വീതവും എം.എസ്. രാജു മൂന്ന് ലക്ഷം രൂപ വീതവും സഹായമായി നൽകുമെന്നും ചെയർമാൻ അറിയിച്ചു.

തിരുപ്പതി ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശി ദർശനത്തിനെത്തിയവരാണ് അപകടത്തിൽ പെട്ടത്. മലയാളി യുവതി ആറ് പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. 32 പേർക്ക് പരുക്കേറ്റു. ഇവരിൽ പലരും ചികിത്സയിൽ തുടരുകയാണ്. ടോക്കൺ വിതരണം ചെയ്യുന്ന കൗണ്ടറിന് മുൻപിലാണ് അപകടമുണ്ടായത്.

TAGS: NATIONAL | TIRUPATI ACCIDENT
SUMMARY: Tirupati Tirumala Board announces compensation for Victims of tirupati temple accident

Savre Digital

Recent Posts

വോട്ടർ പട്ടിക ക്രമക്കേട്; അന്വേഷണം ആരംഭിച്ച് കർണാടക സർക്കാർ

ബെംഗളൂരൂ: കർണാടകയിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തില്‍ അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനാണ് മുഖ്യമന്ത്രി നിർദേശം…

13 minutes ago

കെഎന്‍എസ്എസ് ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം 31 ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം സ്വരരാഗ സംഗമം ഓഗസ്റ്റ് 31 ന്…

39 minutes ago

തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചുകയറി; നാലു പേരുടെ നില ഗുരുതരം

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം അമിതവേഗതയിലെത്തിയ കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. കാര്‍…

47 minutes ago

കേരളത്തിൽ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ല; മന്ത്രി കെ കൃഷ്ണന്‍ കുട്ടി

തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി വാങ്ങാനുള്ള കരാറിന്…

2 hours ago

കോഴിക്കോട് തെരുവുനായ ആക്രമണം; നിരവധിപേര്‍ക്ക് കടിയേറ്റു

കോഴിക്കോട്: വാണിമേലില്‍ നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വാണിമേല്‍ വെള്ളിയോട് പള്ളിക്ക് സമീപത്തെ റോഡില്‍ വെച്ചാണ് നായയുടെ കടിയേറ്റത്. പരുക്കേറ്റ…

2 hours ago

കാത്തിരിപ്പിന് വിരാമം; നമ്മ മെട്രോ യെല്ലോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, സര്‍വീസുകള്‍ നാളെ മുതല്‍

ബെംഗളൂരു: നീണ്ട കാത്തിരിപ്പിന് ശേഷം ആർവി റോഡ് മുതല്‍  ബൊമ്മസാന്ദ്ര വരെയുള്ള നമ്മ മെട്രോയുടെ യെല്ലോ ലൈന്‍ യാഥാര്‍ത്ഥ്യമായി. രാവിലെ…

2 hours ago