Categories: NATIONALTOP NEWS

കാർഗിൽ യുദ്ധ വിജയത്തിൻ്റെ ഓർമകൾക്ക് ഇന്ന് കാൽനൂറ്റാണ്ട്; ധീര ജവാൻമാർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കാർഗിൽ യുദ്ധ വിജയത്തിൻ്റെ ഓർമകൾക്ക് ഇന്ന് 25 വയസ്. യുദ്ധവിജയത്തിൻ്റെ 25-ാം വാർഷിക ദിനമായ ഇന്ന് രജത് ജയന്തി ദിവസമായി രാജ്യം ആചരിക്കുകയാണ്. പാക് സെെന്യത്തെ തുരത്തി ഇന്ത്യൻ സേന നേടിയ വിജയത്തിന്റ വാർഷികാഘോഷത്തിൽ സെെനികരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ദ്രാസിലെ യുദ്ധ സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ കാർഗിലിൽ ജീവൻ ബലിയർപ്പിച്ച ധീര ജവാൻമാർക്ക് പ്രധാനമന്ത്രി ആദരമർപ്പിച്ചു. വീരമൃത്യു വരിച്ചവർ അമരത്വം നേടിയവരാണെന്നും ഓരോ സെെനികന്റെയും ത്യാഗത്തെ സ്മരിക്കുന്നുവെന്നും മോദി പറഞ്ഞു.

വീരമൃത്യു വരിച്ച സൈനികരുടെ വിധവകളുമായി പ്രധാനമന്ത്രി സംസാരിക്കും. അതിർത്തിയിൽ സേനാനീക്കം സുഗമമാക്കാനുള്ള ഷിൻകു ലാ ടണലിന്റെ നിർമ്മാണത്തിനും മോദി തുടക്കം കുറിക്കും. 15,800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നിമ്മു – പാടും – ദാർച്ച റോഡിൽ 4.1 കിലോമീറ്റർ നീളത്തിലാണ് ഇരട്ട തുരങ്കം നിർമ്മിക്കുന്നത്. എല്ലാ കാലാവസ്ഥയിലും ഇത് ഉപയോഗിക്കാം. ലോകത്ത് ഏറ്റവും ഉയരത്തിൽ നിർമ്മിക്കുന്ന തുരങ്കമാണിത്.

ഇന്ത്യയുടെ സംയമനം മുതലെടുത്ത് അതിർത്തി കയ്യേറിയും നിഴൽ യുദ്ധങ്ങൾ നടത്തിയുമുള്ള പാകിസ്ഥാൻ പ്രകോപനങ്ങൾ സ്വാതന്ത്ര്യാനന്തരം ഏറെയുണ്ട്. അക്കൂട്ടത്തിൽ ചുട്ടമറുപടി നൽകിയ, ലോക യുദ്ധ ചരിത്രത്തിൽത്തന്നെ സമാനതകളില്ലാത്ത ഒന്നാണ് കാർഗിൽ യുദ്ധം. 1999 മേയ് മുതൽ രണ്ട് മാസം നീണ്ടുനിന്ന് യുദ്ധത്തിൽ 527 ജവാൻമാരാണ് രാജ്യത്തിനായി ജീവന്‍ ബലിനല്കിയത്.<br>
TAGS : RAJAT JAYANTI MAHOTSAV | KARGIL WAR
SUMMARY : Today marks a quarter of a century for the memory of Kargil war victory

Savre Digital

Recent Posts

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയില്ല; കോണ്‍ഗ്രസ് വനിതാ നേതാവ് സ്വമേധയാ രാജിവെച്ചു

പാലക്കാട്: ഷൊർണൂർ നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലർ രാജിവച്ചു. ഷൊർണൂർ നഗരസഭയിലെ അന്തിമഹാകാളൻചിറ 31-ാം വാർഡിലെ കൗണ്‍സിലർ സി സന്ധ്യയാണ് രാജിവച്ചത്.…

7 hours ago

മത്സ്യബന്ധനത്തിനിടെ വള്ളത്തിന് തീ പിടിച്ചു; ഉപകരണങ്ങള്‍ കത്തി നശിച്ചു

ആലപ്പുഴ: പാചകത്തിനിടെ ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് ലീക്കായി മത്സ്യബന്ധന വള്ളത്തിന് തീപിടിച്ചു. സംഭവത്തില്‍ വള്ളത്തിലെ ഉപകരണങ്ങള്‍ കത്തി നശിച്ചു. കായംകുളം…

8 hours ago

ധര്‍മസ്ഥല വെളിപ്പെടുത്തല്‍ കേസ്; മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ സെപ്റ്റംബര്‍ 6 വരെ കസ്റ്റഡിയില്‍ വിട്ടു

ബെംഗളൂരു: ധര്‍മസ്ഥല വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളി ചിന്നയ്യയെ മൂന്നുദിവസത്തേക്ക് കൂടി എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു. സെപ്തംബര്‍ 6…

8 hours ago

നടൻ സൗബിൻ ഷാഹിറിന് വീണ്ടും തിരിച്ചടി; വിദേശയാത്രക്ക് അനുമതി നിഷേധിച്ചു

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ സൗബിൻ ഷാഹിറിന് വീണ്ടും തിരിച്ചടി. ദുബൈയില്‍ പോകാൻ സൗബിന് യാത്രാ അനുമതിയില്ല.…

9 hours ago

ശ്രീനാരായണ ഗുരുദേവന്‍റെ ആശയങ്ങള്‍ പകര്‍ത്തിയ നേതാവാണ് വെള്ളാപ്പള്ളി: മുഖ്യമന്ത്രി

തിരുവനന്തപുരം: ഗുരുവിനെ പകർത്തിയ നേതാവാണ് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുദേവൻ്റെ ആശയങ്ങള്‍…

9 hours ago

പൗരത്വ ഭേദഗതി നിയമത്തിൽ ഇളവുമായി കേന്ദ്രം; 2024 ഡിസംബര്‍ 31 വരെ ഇന്ത്യയിലെത്തിയ മുസ്‌ലിം ഇതര വിഭാഗങ്ങള്‍ക്ക് അപേക്ഷിക്കാം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ ഇളവു പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം (2024) ഡിസംബര്‍ 31 വരെ അയല്‍…

10 hours ago