LATEST NEWS

പാലിയേക്കരയിലെ ടോള്‍ നിരോധനം തുടരും; തിങ്കളാഴ്ചയോടെ തീരുമാനമെന്ന് ഹൈക്കോടതി

കൊച്ചി: ദേശീയപാതയില്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് താല്‍ക്കാലികമായി നിർത്തിവെച്ച ഹൈക്കോടതി നടപടി തുടരും. ടോള്‍ പിരിവ് പുനഃസ്ഥാപിക്കാൻ അനുവദിക്കണമെന്നു കാട്ടി നാഷണല്‍ ഹൈവേ അതോറിറ്റി നല്‍കിയ ഹർജി നാളത്തേക്ക് മാറ്റി. കേസില്‍ തിങ്കളാഴ്ചയോടെ തീരുമാനമെന്ന് കോടതി അറിയിച്ചു.

നിലവിലെ സ്ഥിതിഗതി വിലയിരുത്തി റിപ്പോർട്ട് നല്‍കാൻ കളക്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ട് കോടതി പരിശോധിക്കും. ദേശീയപാതയിലെ ഗതാഗത തടസ്സം നേരിടുന്ന പ്രദേശങ്ങളില്‍ പ്രശ്‌ന പരിഹാരത്തിനായി സ്വീകരിച്ച നടപടിികളെക്കുറിച്ച്‌ ജില്ലാ കലക്ടർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് പരിശോധിച്ചതിന് ശേഷമാകും അന്തിമ തീരുമാനമെടുക്കുകയെന്നും കോടതി വ്യക്തമാക്കി.

അതുവരെ ടോള്‍ പിരിക്കാൻ പാടില്ലെന്നും കോടതി നിർദേശം നല്‍കിയിട്ടുണ്ട്. ഹൈക്കോടതി നിർദേശപ്രകാരം രൂപവത്കരിച്ച ജില്ലാകലക്ടറുടെ നേതൃത്വത്തിലുള്ള സമിതി ദേശീയപാത പരിശോധിച്ച ശേഷം റിപ്പോർട്ട് കോടതയില്‍ സമർപ്പിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോർട്ടിന് വ്യക്തതയില്ലെന്നും കോടതി പറഞ്ഞു.

SUMMARY: Toll ban in Paliyekkara to continue; High Court says decision by Monday

NEWS BUREAU

Recent Posts

സന്തോഷവാർത്ത; ബുക്ക് ചെയ്ത വിമാന ടിക്കറ്റ് 48 മണിക്കൂറിനുള്ളിൽ സൗജന്യമായി റദ്ദാക്കാം, പുതിയ നിർദ്ദേശവുമായി ഡിജിസിഎ

ന്യൂഡല്‍ഹി: വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ബുക്ക് ചെയ്ത് 48 മണിക്കൂറിനകം പ്രത്യേക ചാര്‍ജ് നല്‍കാതെ ടിക്കറ്റുകള്‍ റദ്ദാക്കാനും മറ്റൊരു സമയത്തേക്ക് മാറ്റി…

37 minutes ago

രഞ്ജി ട്രോഫി; കേരളത്തിനെതിരെ കര്‍ണ്ണാടകയ്ക്ക് മികച്ച വിജയം

തിരുവനന്തപുരം: കർണാടകയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് ഇന്നിങ്സ് തോല്‍വി. വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെന്ന നിലയില്‍ നാലാം ദിനം…

42 minutes ago

കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

പാലക്കാട്: വടക്കഞ്ചേരിയില്‍ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. സമീപത്തെ മറ്റൊരു പശുക്കുട്ടിക്കും പേ വിഷബാധ…

1 hour ago

മദ്യം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: രണ്ടാനച്ഛനും കൂട്ട് നിന്ന മാതാവിനും 180 വര്‍ഷം കഠിന തടവ്

മലപ്പുറം: സ്വന്തം മകളെ മദ്യം നല്‍കി പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മയ്ക്കും രണ്ടാനച്ഛനും 180 വർഷം കഠിന തടവും ശിക്ഷയും 11,75,000…

2 hours ago

കന്നഡ സീരിയല്‍ നടിക്ക് അശ്ലീല സന്ദേശം അയച്ച മലയാളി യുവാവ് അറസ്റ്റില്‍

ബെംഗളുരു: കന്നഡ സീരിയല്‍ നടിക്ക് അശ്ലീല സന്ദേശം അയച്ച മലയാളി യുവാവ് അറസ്റ്റില്‍. ബെംഗളുരുവിലെ ഗ്ലോബല്‍ ടെക്‌നോളജി റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍…

2 hours ago

കുട്ടികള്‍ക്ക് നേരെ നിങ്ങള്‍ കണ്ണടച്ചാല്‍ ഇവിടെ മുഴുവൻ ഇരുട്ടാകില്ല; പ്രകാശ് രാജിനെതിരെ ദേവനന്ദ

തിരുവനന്തപുരം: 2024-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തില്‍ ബാലതാരങ്ങളെ പൂർണ്ണമായി അവഗണിച്ച ജൂറി ചെയർമാൻ പ്രകാശ് രാജിനെതിരെ കടുത്ത വിമർശനവുമായി…

2 hours ago