കണ്ണൂര്‍: വിവാദങ്ങൾക്കൊടുവിൽ വയനാട് പുനരധിവാസത്തിനായി പിരിഞ്ഞുകിട്ടിയ പണത്തിന്‍റെ കണക്ക് വെളിപ്പെടുത്തി കോൺഗ്രസ്. ജോയിന്റ് അക്കൗണ്ടില്‍ കോണ്‍ഗ്രസിന് ആകെ ലഭിച്ചത് 5,38,21,632 രൂപയാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. പ്രതിക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് വഴി ലഭിച്ചതാണിതെന്ന് സണ്ണി ജോസഫ് പറഞ്ഞു. ഇതിന് പുറമെ യൂത്ത് കോണ്‍ഗ്രസ് ഒരുകോടി അഞ്ച് ലക്ഷംരൂപ നല്‍കിയെന്നും സണ്ണി ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു..
വീട് നിര്‍മാണത്തിനായി ആദ്യഘട്ടത്തില്‍ മൂന്നേക്കര്‍ ഇരുപത്തി നാലര സെന്റ് ഭൂമി വാങ്ങി. ഇതിനായി രജിസ്‌ട്രേഷന്‍ ഉള്‍പ്പടെ 3,68,36.388 രൂപ ചെലവിട്ടു. കൂടാതെ ഇതിന്റെ ആപ് നിര്‍മാണത്തിനായി കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായിരിക്കെ 9,30,000 രൂപ ചെലവഴിച്ചു. രണ്ടാംഘട്ടത്തില്‍ 2,50,30,272 രൂപ ചെലവിട്ട് രണ്ട് ഏക്കര്‍ പതിനെട്ട് സെന്റ് ഭൂമിയാണ് വാങ്ങിയത്. ഇതിനായി കെപിസിസിയുടെ തനത് ഫണ്ടില്‍ നിന്ന് 97,51,212രൂപ അധികമായി ചെലവിട്ടു. ഇനി ഭൂമി വാങ്ങുന്നതിനും മറ്റുമായി 73,90,985 രൂപ ആവശ്യമാണ്.
വീട് നിര്‍മാണത്തിനായി പിരിച്ചതിനേക്കാള്‍ കൂടുതല്‍ പണം ചെലവഴിച്ചു കഴിഞ്ഞതായും വീട് നിര്‍മാണത്തിനായി ഇനി പണം പിരിക്കില്ലെന്നും പാര്‍ട്ടി ഫണ്ട് ഉപയോഗിച്ച് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. എല്ലാ പണവും എല്ലാം അക്കൗണ്ട് വഴിയാണ് നല്‍കിയത്. കണക്കുകള്‍ ആര്‍ക്കും പരിശോധിക്കാം. ഇതില്‍ സംശയത്തിന്റെ പുകമറ സൃഷ്ടിക്കാനാണ് സിപിഎം ശ്രമിച്ചതെന്ന് സണ്ണി ജോസഫ് പറഞ്ഞു.
SUMMARY: ‘Total received is 5 crore 38 lakh’; Congress releases figures on Wayanad fund
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത. 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. വയനാട് ഇടുക്കി…
ചെന്നെെ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരണം 24 ആയി. വിരുദുനഗർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ…
തൃശ്ശൂർ: വിസ്മയക്കാഴ്ചകളുമായി തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. തൊട്ടുപിന്നാലെ…
ബെംഗളൂരു: ബെംഗളൂരുവിൽ താമസസ്ഥലത്ത് എത്തിയ 6 അംഗ സംഘം മലയാളി വിദ്യാർഥികളെ ആക്രമിച്ചു കവർച്ച നടത്തി. കൊണനകുണ്ടയിൽ വെള്ളിയാഴ്ച അർധരാത്രിയിലാണ്…
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ചരക്കുകപ്പൽ പിടിച്ചെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ…
തിരുവനന്തപുരം: നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്ക് മര്‍ദനമേറ്റു. പോലീസ് മര്‍ദ്ദിച്ചതായി ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍…