കോട്ടയം: മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല് എന്നിവിടങ്ങളിലെ സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ച് ജില്ലാ കലക്ടര്‍ വി വിഗ്നേശ്വരി ഉത്തരവിട്ടു. കോട്ടയം ജില്ലയില്‍ രണ്ടുദിവസം ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുളളതിനാലാണ് നിരോധനം. നിരോധനം ഞായറാഴ്ചയും തുടരും.
കാലാവസ്ഥ മോശമായ അവസരങ്ങളില്‍ 3000ത്തിലധികം അടി ഉയരത്തിലുള്ള ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല് എന്നിവിടങ്ങളിലെ സന്ദര്‍ശനം അപകടകരമാണ്.
കഴിഞ്ഞ ദിവസം ഇല്ലിക്കല്‍കല്ലില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് മിന്നലേറ്റിരുന്നു. വെള്ളിയാഴ്ച 12.30നാണ് ഇല്ലിക്കല്‍കല്ലില്‍ വിദ്യാര്‍ഥികള്‍ക്ക് മിന്നലേറ്റത്. അവധി ദിവസങ്ങളില്‍ ആയിരത്തിലധികം വിനോദസഞ്ചാരികളാണ് ഇലവീഴാപ്പൂഞ്ചിറയിലും ഇല്ലിക്കല്‍കല്ലിലും എത്തുന്നത്. എന്നാല്‍ യാതൊരു സുരക്ഷാമാര്‍ഗങ്ങളും ഇരു സ്ഥലത്തും ഇല്ല. ഈ പ്രദേശങ്ങളിലെന്തെങ്കിലും അപകടമുണ്ടായാൽ വളരെ ദൂരം സഞ്ചരിച്ചാൽ മാത്രമേ ആശുപത്രിയിലേക്ക് എത്താനാവൂ. ഇക്കാരണങ്ങളെല്ലാം കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
<BR>
TAGS ; HEAVY RAIN KERALA | ILAVEEZHAPOONCHIRA | ILLIKKAL KALLU
SUMMARY : Tourists are prohibited at Ilavizhapoonchira and Illikal Kallu
തൃശൂർ: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തൃശ്ശൂര്‍ പഴഞ്ഞി മങ്ങാട് മളോര്‍കടവില്‍ കുറുമ്പൂര് വീട്ടില്‍ മിഥുനാണ് വെട്ടേറ്റത്. തലയ്ക്ക് ഉള്‍പ്പെടെ…
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം എത്തി. അക്കൗണ്ടില്‍ ശമ്പളം വിതരണം ചെയ്തതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്…
തിരുവനന്തപുരം: പുത്തൻതോപ്പ് കടലില്‍ കുളിക്കാൻ ഇറങ്ങിയ രണ്ട് പ്ലസ് വണ്‍ വിദ്യാർഥികളെ കാണാതായി. കണിയാപുരം സ്വദേശികളായ നബീല്‍, അഭിജിത്ത് എന്നിവരാണ്…
കൊച്ചി: സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപാതയുടെ നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. തുരങ്കപാത പൂര്‍ത്തിയാകുമ്പോൾ ഇന്ത്യയിലെ…
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരെ കേസ്. ഛത്തീസ്ഗഡിലെ…
ബെംഗളൂരു: മൗണ്ട് ഷെപ്പേർഡ് സ്കൂള്‍ ആന്റ് കോളേജ് ഓഫ് നഴ്സിംഗില്‍ ഓണ്‍- ആവേശം എന്ന പേരില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.…