LATEST NEWS

സഞ്ചാരികളെ സ്വാഗതം…. കെആര്‍എസ് ഡാമിലെ വിസ്മയ കാഴ്ചകള്‍ കാണാം

ബെംഗളൂരു: മാണ്ഡ്യയിലെ കെആര്‍എസ് ഡാമില്‍ വരൂ… ജല സഞ്ചാരത്തിന്റെ വിസ്മയ കാഴ്ചകള്‍ കാണാം. ഡാമില്‍ നടക്കുന്ന പായ് വഞ്ചി തുഴയല്‍ മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളാണ് മത്സരരംഗത്ത്. മത്സരം കാണാനായി നിരവി സഞ്ചാരികളാണ് ഇതിനോടകം കെആര്‍എസ് അണക്കെട്ട് പരിസരത്തെത്തുന്നത്. യാച്ചിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ റോയല്‍ മൈസൂര്‍ സെയിലിംഗ് ക്ലബും കര്‍ണാടക സ്റ്റേറ്റ് സെയിലിംഗ് അസോസിയേഷനും ആതിഥേയത്വം വഹിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ എട്ടിന് ആരംഭിച്ച മത്സരം ഇന്ന് വൈകീട്ട് സമാപിക്കും.

ചൈന, ഹോങ്കോംഗ്, ജപ്പാന്‍, മലേഷ്യ, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, ഈസ്റ്റ് ടിമോര്‍, ഫിലിപ്പീന്‍സ്, ഒമാന്‍, ഇന്ത്യ, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ 11 രാജ്യങ്ങളില്‍ നിന്നുള്ള 75 പേരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഒന്നിലധികം വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. ഹന്‍സ 2.3 വണ്‍ -പേഴ്‌സണ്‍ (പുരുഷന്‍/സ്ത്രീ), ഹന്‍സ 303 വണ്‍-പേഴ്‌സണ്‍ (പുരുഷന്‍/സ്ത്രീ), ഹന്‍സ 303 ടു-പേഴ്‌സണ്‍ എന്നിങ്ങനെയാണ് മത്സര വിഭാഗങ്ങള്‍. വിജയികളെ പ്രഖ്യാപിക്കലും സമ്മാന വിതരണവും ഇന്ന് വൈകീട്ട് നടക്കും.
SUMMARY: Tourists are welcome…. Enjoy the amazing views of the KRS Dam.

WEB DESK

Recent Posts

വാല്‍പ്പാറയില്‍ കാട്ടാന ആക്രമണം; മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു

വാല്‍പ്പാറ: തമിഴ്നാട് വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു. ഉമ്മാണ്ടി മുടക്ക് എസ്റ്റേറ്റിന് സമീപം പുലർച്ചെ രണ്ടരയ്ക്കാണ്…

23 minutes ago

യുപിയില്‍ ദളിത് പ്ലസ് വണ്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി; നാലുപേര്‍ പിടിയില്‍

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ ദളിത് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി. സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ അക്രമികള്‍ തടയുകയായിരുന്നു. പെണ്‍കുട്ടിയെ ബലമായി പിടിച്ചു…

1 hour ago

ഹിറ്റ് ചിത്രങ്ങളുടെ ശില്‍പ്പി, ഛായാഗ്രാഹകന്‍ ബാബു അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ശില്‍പ്പിയായ പ്രമുഖ ഛായാഗ്രാഹകനായിരുന്ന ബാബു (88) അന്തരിച്ചു. ചെന്നൈ ആല്‍വാര്‍പ്പേട്ടിലെ ആശുപത്രിയിലായിരുന്നു…

1 hour ago

കര്‍ണാടകയില്‍ വൈദ്യുതി നിരക്ക് ഉയര്‍ത്താന്‍ നിര്‍ദേശം

ബെംഗളൂരു: സംസ്ഥാനത്ത് കര്‍ണാടകയില്‍ വൈദ്യുതി നിരക്ക് ഉയര്‍ത്താന്‍ ബെസ്‌കോം നിര്‍ദേശിച്ചു. യൂണിറ്റിന് 1.65 രൂപ ഉയര്‍ത്താനാണ് ബെസ്‌കോം മാനേജ്‌മെന്റ് കര്‍ണാടക…

2 hours ago

പത്തു വയസുകാരി പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവം; റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മീഷന്‍

ബെംഗളൂരു: മൈസൂരുവില്‍ 10 വയസുകാരി പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മീഷന്‍. മൈസൂരു ജില്ലാ ഭരണകൂടത്തിനും ജില്ലാ…

2 hours ago

കര്‍ണാടകയില്‍ 18,000 അധ്യാപകരെ കൂടി നിയമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ

ബെംഗളൂരു: എയ്ഡഡ് സ്‌കൂളുകളിലേക്ക് 6,000 ഗസ്റ്റ് അധ്യാപകരും സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് 12,000 അധ്യാപകരും ഉള്‍പ്പെടെ 18,000 അധ്യാപകരെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം…

2 hours ago