ബെംഗളൂരു: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പുതുവത്സര രാവിൽ സഞ്ചാരികൾക്ക് പ്രവേശനം വിലക്കി. പുതുവർഷത്തലേന്ന് ഉച്ചയ്ക്കു 2 മണി മുതൽ ജനുവരി ഒന്നിനു രാവിലെ 10 വരെ വാഹനങ്ങൾ കടത്തിവിടില്ല. ചിക്കബല്ലാ പുര ജില്ലാ ഭരണകൂടമാണ് വിലക്കേർപ്പെടുത്തിയത്.
മലമുകളിലേക്ക് അനിയന്ത്രിതമായി വിനോദസഞ്ചാരികളെത്തുന്നത് ഒഴിവാക്കാനായാണിത്. അതേസമയം, നന്ദിഹിൽസിലെ ഗസ്റ്റ്ഹൗസിൽ മുൻകൂട്ടി ബുക്ക് ചെയ്തവരെ കടത്തിവിടുമെന്ന് ഡെപ്യൂട്ടി കമ്മിഷണർ ഇറക്കിയ ഉത്തരവിൽ പറഞ്ഞു. ഇവർ ബുക്ക് ചെയ്തതിന്റെ രേഖ കാണിക്കണം.
പതിവായി ആയിരക്കണക്കിന് ആളുകൾ എത്താറുണ്ടെങ്കിലും തിരക്കേറിയ ദിവസങ്ങളിൽ 25,000 സന്ദർശകരെങ്കിലും നന്ദി ഹിൽസിൽ എത്തിച്ചേരാറുണ്ട്. മലമുകളിൽനിന്ന് സൂര്യോദയത്തിന്റെ ദൃശ്യം കാണുന്നതിനായി പുലർച്ചെ മലയിലെത്തുന്നവരും ഒട്ടേറയാണ്.
SUMMARY: Tourists banned from Nandi Hills on New Year’s Eve
ഡല്‍ഹി: ഏഴ് വിലകൂടിയ ബിഎംഡബ്ല്യു കാറുകള്‍ വാങ്ങാനുള്ള വിവാദ ഉത്തരവ് ലോക്പാല്‍ ഓഫ് ഇന്ത്യ റദ്ദാക്കി. 'ഭരണപരമായ കാരണങ്ങളാലും പ്രശ്‌നങ്ങളാലും'…
കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുത പരുക്ക്. നൂല്‍പ്പുഴ കുമഴി വനഗ്രാമത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്ക…
ബോണ്‍: സ്വിറ്റ്‌സര്‍ലാന്‍ഡിലെ റിസോര്‍ട്ടില്‍ പുതുവത്സര ആഘോഷത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു. പത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നൂറോളം പേര്‍ക്ക് പരുക്കേറ്റു.…
ഡല്‍ഹി: രാജ്യത്തെ പുകയില ഉല്പന്നങ്ങള്‍ക്കും പാന്‍മസാലയ്ക്കും ഫെബ്രുവരി ഒന്ന് മുതല്‍ അധിക നികുതി ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലുള്ള…
ആലപ്പുഴ: എടത്വയില്‍ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ചെറുതന പോച്ച തുണ്ടത്തില്‍ മണിക്കുട്ടന്‍ (മനു -…
തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായ വിലക്കുറവിന് ശേഷം ഇന്ന് കേരളത്തില്‍ സ്വർണവില കുതിക്കുന്നു. ഇന്നലെ മാത്രം 3 തവണയാണ് സ്വർണ വില…