കൊച്ചി: നടന്‍ ടൊവിനോ തോമസിന് വീണ്ടും രാജ്യാന്തര അംഗീകാരം. 2025-ലെ സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്‌കാരം ടൊവിനോയ്ക്ക് ലഭിച്ചു. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത നരിവേട്ടയിലെ പ്രകടനത്തിനാണ് ഇത്തവണ പുരസ്‌കാരം.
2023-ല്‍ ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018 എന്ന ചിത്രത്തിനും ടൊവിനോയ്ക്ക് ഇതേ പുരസ്‌കാരം ലഭിച്ചിരുന്നു. പുരസ്‌കാരം സ്വീകരിച്ച ചിത്രങ്ങളും വീഡിയോകളും ടൊവിനോ തന്റെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. ‘ഓരോ അംഗീകാരവും മുമ്പത്തേതിനേക്കാള്‍ പ്രിയപ്പെട്ടതായി തോന്നുന്നു. നമ്മുടെ സിനിമയെ ആഗോള വേദിയില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം,’ എന്നും ടൊവിനോ ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചു.
അനുരാജ് മനോഹര്‍, ബേസില്‍ ജോസഫ്, ഫെമിനാ ജോര്‍ജ്, മംമ്താ മോഹന്‍ദാസ്, ജിയോ ബേബി, രാജേഷ് മാധവന്‍ എന്നിവരുള്‍പ്പെടെ നിരവധി സഹപ്രവര്‍ത്തകര്‍ ടൊവിനോയെ അഭിനന്ദിച്ചു. സെപ്റ്റിമിയസ് അവാര്‍ഡ്‌സ് ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ മികച്ച സിനിമാ പ്രതിഭകള്‍ക്കാണ് വര്‍ഷംതോറും നല്‍കുന്നത്. ഈ ബഹുമതി നേടുന്ന ആദ്യ ദക്ഷിണേന്ത്യന്‍ നടനാണ് ടൊവിനോ തോമസ്.
SUMMARY: Tovino wins the International Award for Best Actor in Asia for the second time
ബെംഗളൂരു: 'കടമ്മനിട്ടയുടെ കവിതകളും കവിതയുടെ പുതിയ വഴികളും' എന്ന വിഷയത്തില്‍ കേരളസമാജം ദൂരവാണിനഗർ സാഹിത്യവിഭാഗം സംവാദം സംഘടിപ്പിക്കുന്നു. ഡിസംബർ 21ന്…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികൾക്ക് ശിക്ഷവിധിച്ചതിന് പിന്നാലെ പ്രതികരണവുമായി താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് ശ്വേതാ മേനോൻ. കുറ്റക്കാർക്ക് ലഭിച്ചത്…
ന്യൂഡല്‍ഹി: കേന്ദ്ര വിവരാവകാശ കമ്മീഷണറായി നിയമിതനായി മലയാളിയായ പി ആർ രമേശ്. ഓപ്പൺ മാഗസിൻ മാനേജിങ് എഡിറ്ററായ സേവനമനുഷ്ഠിച്ച് വരുന്നതിനിടെയാണ്…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലിനായി സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചു. വോട്ടെണ്ണൽ നാളെ രാവിലെ 8…
ബെംഗളൂരു: മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു. ബെംഗളൂരു സൗത്ത് ജില്ലയിലെ മഗഡി സ്വദേശി 24…
ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ 45-മത് വാർഷിക പൊതുയോഗം ഡിസംബര്‍ 14ന് ഞായറാഴ്ച്ച രാവിലെ അൾസൂർ ഗുരുമന്ദിരത്തിലെ പ്രഭാത പൂജകൾക്ക് ശേഷം…