ബെംഗളൂരു: ട്രാക്ക് നവീകരണ പ്രവൃത്തിയുടെ ഭാഗമായി മെട്രോ പർപ്പിൾ ലൈനിൽ മാർച്ച് ഒമ്പതിന് സർവീസ് ഭാഗികമായി തടസപ്പെടും. മാഗഡി റോഡിനും എം.ജി. റോഡ് സ്റ്റേഷനുകൾക്കുമിടയിലാണ് സർവീസ് തടസപ്പെടുക. ഈ സ്റ്റേഷനുകൾക്കിടയിൽ രാവിലെ 7 മുതൽ 10 വരെ മൂന്ന് മണിക്കൂർ നേരത്തേക്ക് മെട്രോ സർവീസുകൾ റദ്ദാക്കും.
കബ്ബൺ പാർക്ക്, ഡോ. ബി.ആർ. അംബേദ്കർ സ്റ്റേഷൻ, വിധാന സൗധ, സർ എം. വിശ്വേശ്വരയ്യ സ്റ്റേഷൻ, സെൻട്രൽ കോളേജ്, നാദപ്രഭു കെമ്പെഗൗഡ സ്റ്റേഷൻ, മജസ്റ്റിക് (പർപ്പിൾ ലൈൻ), ക്രാന്തിവീര സംഗോളി രായണ്ണ റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്റ്റേഷനുകൾ ഈ സമയം അടച്ചിടും. ഈ സമയം ക്യുആർ ടിക്കറ്റുകളും ലഭ്യമാകില്ല. ചല്ലഘട്ട, മാഗഡി റോഡ് സ്റ്റേഷനുകൾക്കും എം.ജി. റോഡ്, വൈറ്റ്ഫീൽഡ് (കടുഗോഡി) സ്റ്റേഷനുകൾക്കും ഇടയിലുള്ള പർപ്പിൾ ലൈനിലെ മറ്റ് ഭാഗങ്ങൾ രാവിലെ 7 മണി മുതൽ പതിവുപോലെ പ്രവർത്തിക്കും. ഗ്രീൻ ലൈനിലെ ട്രെയിനുകളും സാധാരണപോലെ പ്രവർത്തിക്കും.
TAGS: BENGALURU | NAMMA METRO
SUMMARY: Track renovation; Metro Purple Line service will be partially disrupted
തിരുവനന്തപുരം: വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടു. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലെ ലേഡീസ് കമ്പാർട്ട്മെന്റിൽ നിന്നാണ് യുവതി താഴെ…
ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പുരില്‍ ഭാരത് മാല എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ 15 പേര്‍ മരിച്ചു. തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ…
തിരുവനന്തപുരം: മണ്ഡല കാലത്തോടനുബന്ധിച്ച് കേരളത്തിന് അഞ്ച് സ്പെഷ്യല്‍ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണറെയിൽവേ. ആഴ്ചതോറും സർവീസ് നടത്തുന്ന അഞ്ച് സ്പെഷ്യല്‍ ട്രെയിനുകളാണ്…
ബെംഗളൂരു: കേരള പിറവി, കന്നഡ രാജ്യോത്സവം വിപുലമായ പരിപാടികളോടെ ആഘോഷമാക്കി ബെംഗളൂരുവിലെ മലയാളി സംഘടനകള്‍. കന്നഡ പതാക ഉയര്‍ത്തല്‍, മധുര…
സൊനോറ: മെക്സിക്കോയില്‍ സൂപ്പർമാർക്കറ്റിൽ സ്ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 23 പേര്‍ക്ക് ദാരുണാന്ത്യം. 12ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ…
ബെംഗളൂരു: എംബിഎ ബിരുദധാരിയായ 25 കാരിയെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നോർത്ത് ബെംഗളൂരു…