ബെംഗളൂരു: ഗതാഗത നിയമലംഘനം നടത്തിയതിന് അഞ്ച് മണിക്കൂറിനുള്ളിൽ 88 ലക്ഷം പിഴ ഈടാക്കി ബെംഗളൂരു ട്രാഫിക് പോലീസ്. ഗതാഗത നിയമലംഘനത്തിനെതിരെ നടന്ന സ്പെഷ്യൽ ഡ്രൈവിലാണിത്. വലിയ രാവിലെ 11 മുതൽ വൈകിട്ട് 4 വരെ നടത്തിയ ഡ്രൈവിൽ 1,757 കേസുകൾ രജിസ്റ്റർ ചെയ്യുകയും 88.6 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു.
തെറ്റായ ദിശയിലോ നോ എൻട്രി സ്‌ട്രെച്ചുകളിലോ വാഹനമോടിച്ച കേസുകളാണ് കൂടുതൽ കേസുകൾ (739) രജിസ്റ്റർ ചെയ്തത്. ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് 718 കേസുകൾ റിപ്പോർട്ട് ചെയ്തു. 3,395 വാഹനങ്ങൾ പരിശോധിച്ചതിൽ 24 ഡ്രൈവർമാരെ മദ്യപിച്ച് ഓടിക്കുന്നത് കണ്ടെത്തി. കൂടാതെ, അനുവദനീയമായതിലും കൂടുതൽ കുട്ടികളുമായി സ്കൂൾ ബസുകൾ ഓടിച്ചതിന് 327 കേസുകളും വേറെയും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ നിന്നും 65,400 രൂപ പിഴ ചുമത്തി.
ഈസ്റ്റ് ഡിവിഷൻ ട്രാഫിക് പോലീസ് നവംബർ 4 നും 7 നും ഇടയിൽ ഡെലിവറി ജീവനക്കാർ സാധാരണയായി ഉപയോഗിക്കുന്ന ഇ-ബൈക്കുകൾ കേന്ദ്രീകരിച്ച് പ്രത്യേക ഡ്രൈവ് നടത്തിയിരുന്നു. ഇതിൽ വൺവേ നിയന്ത്രണം ലംഘിച്ചതിന് 141 കേസുകളും ഫുട്പാത്തിൽ വാഹനം ഓടിച്ചതിന് 35 കേസുകളും രജിസ്റ്റർ ചെയ്തു.
TAGS: BENGALURU | TRAFFIC VIOLATION
SUMMARY: Traffic violation in Bengaluru: 1,757 cases booked, ₹88 lakh fine collected in 5 hours
മുവാറ്റുപുഴ: മുവാറ്റുപുഴ ആവോലിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാർഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വാഴക്കുളം വെട്ടിക്കാട്ടുകുടി സന്തോഷിന്റെ മകന്‍ പ്ലസ്‌ടു…
ബെംഗളൂരു: നിയന്ത്രണംവിട്ട ചരക്കുലോറി ബസ്, കാർ, 5 ബൈക്കുകൾ എന്നിവയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. 25 പേർക്കു…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത. 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. വയനാട് ഇടുക്കി…
ചെന്നെെ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരണം 24 ആയി. വിരുദുനഗർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ…
തൃശ്ശൂർ: വിസ്മയക്കാഴ്ചകളുമായി തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. തൊട്ടുപിന്നാലെ…
ബെംഗളൂരു: ബെംഗളൂരുവിൽ താമസസ്ഥലത്ത് എത്തിയ 6 അംഗ സംഘം മലയാളി വിദ്യാർഥികളെ ആക്രമിച്ചു കവർച്ച നടത്തി. കൊണനകുണ്ടയിൽ വെള്ളിയാഴ്ച അർധരാത്രിയിലാണ്…