ബെംഗളൂരു: മദ്യപിച്ച് വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കിടെ രജിസ്റ്റർ ചെയ്തത് 314 കേസുകൾ. ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഒക്‌ടോബർ 21 മുതൽ 27 വരെ 25,383 വാഹനങ്ങളാണ് സ്പെഷ്യൽ ഡ്രൈവിനിടെ പരിശോധിച്ചത്.
നഗരത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നത് തടയുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നടപടിയെന്ന് ട്രാഫിക് പോലീസ് പറഞ്ഞു. ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കുന്നതിനായി ട്രാഫിക് പോലീസ് ഡിപ്പാർട്ട്‌മെൻ്റ് ഇത്തരം ഡ്രൈവുകൾ തുടരുമെന്ന് സിറ്റി ജോയിൻ്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) എം. എൻ. അനുചേത് പറഞ്ഞു. സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് സ്പെഷ്യൽ ഡ്രൈവുകൾ അടുത്താഴ്ച മുതൽ ആരംഭിക്കും. ഇതിന് പുറമെ രാത്രികാല പട്രോളിംഗ് വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: BENGALURU | TRAFFIC VIOLATION
SUMMARY: 314 cases registered in 7 days against drunk drivers in Bengaluru
ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…
കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38),…
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന്…
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…
ബെംഗളൂരു: കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…
ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…