ബെംഗളൂരു: പുതുവത്സരാഘോഷം പ്രമാണിച്ച് ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി സിറ്റി ട്രാഫിക് പോലീസ്. ഡിസംബർ 31ന് രാത്രി എട്ടു മണിമുതൽ ജനുവരി ഒന്നിന് പുലർച്ചെ രണ്ടു മണിവരെയാണ് നിയന്ത്രണം.
അനിൽ കുംബ്ലെ സർക്കിൾ മുതൽ റെസിഡൻസി റോഡ് ജംഗ്ഷൻ വരെ നീളുന്ന എംജി റോഡ് ഭാഗം, കാവേരി എംപോറിയം ജംഗ്ഷൻ മുതൽ ഓപേറ ജംഗ്ഷൻ വരെ, ബ്രിഗേഡ് റോഡ്, ചർച്ച സ്ട്രീറ്റ്, എംജി റോഡ് ജംഗ്ഷൻ മുതൽ ഓൾഡ് മദ്രാസ് ബാങ്ക് റോഡ് വരെയുള്ള മ്യൂസിയം റോഡ്, മ്യൂസിയം റോഡ് ജംഗ്ഷൻ മുതൽ ബ്രിഗേഡ് റോഡ് ജംഗ്ഷൻ വരെയുള്ള റസ്റ്റ് ഹൗസ് റോഡ്, റെസിഡൻസി ക്രോസ് റോഡ് മുതൽ റെസിഡൻസി റോഡ് ജംഗ്ഷൻ വരെയുള്ള ഭാഗം എന്നിവിടങ്ങളിലേക്ക് പോലീസ്, അടിയന്തര സർവീസ് വാഹനങ്ങൾക്കല്ലാതെ പ്രവേശനമുണ്ടാകില്ല.
നാഷണൽ ഗെയിംസ് വില്ലേജ് മുതൽ യുകോ ബാങ്ക് ജംഗ്ഷൻ വരെ രാത്രി 11നും പുലർച്ചെ രണ്ടിനും ഇടയിൽ വാഹനങ്ങൾക്ക് പ്രവേശനമില്ല. സുഖ് സാഗർ ജംഗ്ഷൻ മുതൽ മൈക്രോലാൻഡ് ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിലും വാഹനങ്ങൾക്ക് പ്രവേഷണമുണ്ടാകില്ല.
എംജി റോഡ് ജംഗ്ഷനിൽ നിന്ന് ഓപ്പേറ ജംഗ്ഷനിലേക്ക് ബ്രിഗേഡ് റോഡ് വഴി ഒരു ദിശയിൽ മാത്രമേ കാൽനടയാത്രികർ പോകാൻ പാടുള്ളു. എംജി റോഡിലേക്കുള്ള മടക്കയാത്ര റെസിഡൻസി റോഡ് വഴി നടത്തണം.
ക്വീൻസ് സർക്കിളിൽ നിന്ന് അൾസൂരുവിലേക്കുള്ള വാഹനങ്ങൾ അനിൽ കുംബ്ലെ സർക്കിളിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് ബിആർവി ജംഗ്ഷനിലേക്ക് പോയി കബ്ബൺ റോഡ് വഴി യാത്ര തുടരാം. കൻ്റോൺമെൻ്റിലേക്കുള്ള വാഹനങ്ങൾ ട്രിനിറ്റി സർക്കിളിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് അൾസൂരു റോഡ്, ഡിക്കൻസൺ റോഡ് വഴി കടന്നുപോകാം. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എലിവേറ്റഡ് എക്‌സ്പ്രസ് വേ ഒഴികെയുള്ള എല്ലാ മേൽപ്പാലങ്ങളും ഡിസംബർ 31ന് രാത്രി 11 മുതൽ ജനുവരി ഒന്നിന് രാവിലെ ആറു വരെ വാഹന ഗതാഗതം നിരോധിക്കും. 31ന് രാത്രി എട്ടു മണിമുതൽ ജനുവരി ഒന്നിന് രാവിലെ ആറു മണിവരെ ചരക്ക് വാഹനങ്ങൾ വഴിതിരിച്ചുവിടും.
TAGS: BENGALURU | TRAFFIC RESTRICTED
SUMMARY: Traffic restriction in Bengaluru amid new year
ന്യൂഡൽഹി: ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു. 26 വിദ്യാര്‍ഥികള്‍ നൂറു ശതമാനം സ്കോര്‍ നേടിയതായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി…
തൃശൂര്‍: ഹോട്ടലിന് അകത്ത് കയറി സാധനങ്ങള്‍ നശിപ്പിച്ച് കാട്ടാന. അതിരപ്പിള്ളി പിള്ളപ്പാറ എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപം കാളിയാടന്‍ ജോണ്‍സന്റെ…
ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിന്റെ 59-മാത് പ്രതിഷ്ഠാവാർഷികം ഏപ്രിൽ 21, 22, 23, തീയതികളിൽ ആഘോഷിക്കും. 21-ന് രാവിലെ ഒൻപതു മുതൽ…
ബെംഗളൂരു: കഠിന ചൂടില്‍ വെന്തുരുകി കര്‍ണാടക. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ താപനില കുത്തനെ ഉയര്‍ന്നു. ഞായറാഴ്ച അഞ്ച് ജില്ലകളിൽ താപനില…
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു മേഖല അധ്യാപകർക്കായി നടത്തുന്ന പരിശീലന ക്യാംപ് 26നു രാവിലെ 9ന് ആർബിഐ…
ന്യൂഡല്‍ഹി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനും പശ്ചിമബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പിനുമുള്ള പരസ്യപ്രചാരണം ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കും. ഏപ്രിൽ 23-നാണ് പശ്ചിമ ബംഗാളിലെ…