ബെംഗളൂരു: അറ്റകുറ്റപ്പണികളുടെ ഭാഗമായി ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ബിഐഎഎല്‍). എയര്‍പോര്‍ട്ട് എക്‌സിറ്റ് റോഡിലെ ട്രംപറ്റ് റോഡ് ഫ്‌ളൈഓവറുകളിലാണ് ഗതാഗതം നിരോധിച്ചത്. ഓഗസ്റ്റ് 14 വരെയാണ് നിയന്ത്രണം.
കാറുകൾ, ഇരുചക്ര വാഹനങ്ങൾ, ടെമ്പോ യാത്രക്കാർ എന്നിവർക്ക് ഇക്കാലയളവില്‍ ഫ്ലൈഓവർ ഉപയോഗിക്കുന്നത് തുടരാം. ബസുകൾ, ട്രക്കുകൾ, നിർമ്മാണ വാഹനങ്ങൾ എന്നിവ സർവീസ് ലെയ്ൻ വഴി തിരിച്ചുവിടും. വിമാനത്താവളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുമ്പോൾ യാത്രക്കാർ ദിശാസൂചനകൾ ശ്രദ്ധിക്കണമെന്ന് ബിഐഎഎൽ പറഞ്ഞു.

















