ന്യൂഡല്‍ഹി: ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ കനത്ത തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് ഇരുട്ടടിയായി ഇ ഡി യുടെ നടപടി. 440 കോടി രൂപയോളം നിക്ഷേപമുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം മരവിപ്പിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രഖ്യാപിച്ചത് മമതാ ബാനര്‍ജിക്ക് തിരിച്ചടിയായി.
പണത്തിന്റെ ഉറവിടം, ഫണ്ടിന്റെ ഉപയോഗം, വിദേശ ധനസഹായം, ബന്ധപ്പെട്ട എല്ലാ കമ്പനികളും തമ്മിലുള്ള ഇടപാടുകള്‍ എന്നിവയെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്നും അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഇഡി അറിയിച്ചു. അതേസമയം, സംഭവത്തിൽ മമത ഉൾപ്പെടെയുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
SUMMARY: Trinamool’s bank accounts worth Rs 440 crore frozen
















