LATEST NEWS

ട്രെയിന്‍ വൈകി, പരീക്ഷ എഴുതാനായില്ല; വിദ്യാര്‍ഥിനിക്ക് റെയില്‍വെ 9.10 ലക്ഷം രൂപ നല്‍കാന്‍ വിധി

ലഖ്നൗ: ട്രെയിൻ വൈകിയതിനെ തുടർന്ന് പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർഥിനിക്ക് നഷ്ടപരിഹാരം നൽകാൻ ഇന്ത്യൻ റെയിൽവേയോട് ഉത്തരവിട്ട് ഉത്തർപ്രദേശിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. 9.10 ലക്ഷം രൂപയാണ് നഷ്ടപെയ്‌ഹാരമായി നൽകേണ്ടത്. ബസ്തി സ്വദേശിനിയായ സമൃദ്ധിക്ക് ഏഴ് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അനുകൂല വിധി ലഭിച്ചത്. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയില്‍ 2018 മെയ് ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ബിഎസ് സി ബയോടെക്‌നോളജി കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാനായി ട്രെയിനില്‍ പോകാനായി സ്റ്റേഷനില്‍ എത്തിയെങ്കിലും ട്രെയിന്‍ രണ്ട് മണിക്കൂറിലധികം വൈകി. ഇതോടെ വിദ്യാര്‍ഥിനിക്ക് പരീക്ഷ എഴുതാനായില്ല. തുടര്‍ന്നാണ് സമൃദ്ധി എന്ന വിദ്യാര്‍ഥിനി നിയമവഴി തേടിയത്.

യുവതിക്കുണ്ടായ നഷ്ടത്തിന് റെയില്‍വെയാണ് ഉത്തരവാദിയെന്നും ഉപഭോക്തൃ കമ്മീഷന്‍ വ്യക്തമാക്കി.എന്‍ട്രന്‍സ് പരീക്ഷയ്ക്കായി സമൃദ്ധി ഒരുവര്‍ഷത്തോളം നീണ്ട പരിശീലനം നടത്തിയിരുന്നു. 2018 മെയ് ഏഴിന് ലഖ്നൗവിലായിരുന്നു പരീക്ഷ. ലഖ്നൗവിലേക്ക് പോകാനായി ബസ്തിയില്‍നിന്ന് ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ സമൃദ്ധി ടിക്കറ്റ് ബുക്ക് ചെയ്തു. രാവിലെ 11 ഓടെയാണ് ഈ ട്രെയിന്‍ ലഖ്നൗവില്‍ എത്തേണ്ടിയിരുന്നത്. 12.30 ആയിരുന്നു പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകേണ്ടിയിരുന്ന സമയം. എന്നാല്‍, അന്നേദിവസം ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് രണ്ടരമണിക്കൂറോളം വൈകി. ഇതോടെ വിദ്യാര്‍ഥിനിക്ക് പരീക്ഷ എഴുതാനായില്ല.

സംഭവത്തിന് പിന്നാലെ 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അഭിഭാഷകന്‍ മുഖേന സമൃദ്ധി ജില്ലാ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. കമ്മിഷന്‍ റെയില്‍വേ മന്ത്രാലയത്തിനും റെയില്‍വേ ജനറല്‍ മാനേജര്‍ക്കും സ്റ്റേഷന്‍ സൂപ്രണ്ടിനും നോട്ടീസ് അയച്ചു. എന്നാല്‍, നോട്ടീസിന് തൃപ്തികരമായ മറുപടി ലഭിച്ചില്ല. പിന്നീട് കമ്മിഷന്‍ ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ടു. ട്രെയിന്‍ വൈകിയെന്നത് റെയില്‍വേ സമ്മതിച്ചെങ്കിലും ഇതിന് കൃത്യമായ വിശദീകരണം നല്‍കാനായില്ലെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.
SUMMARY: Train delayed; student could not appear for exam; Railways ordered to pay Rs 9.10 lakh

NEWS DESK

Recent Posts

ആരാധകരെ ഞെട്ടിച്ച് അര്‍ജിത് സിങ്; പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

മുംബൈ: പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബോളിവുഡിലെ യുവ​ഗായകരിൽ ഏറ്റവും ശ്രദ്ധേയനായ അരിജിത് സിങ്. പുതിയ പാട്ടുകൾ പാടില്ലെന്ന് ഇൻസ്റ്റാ​ഗ്രാം…

7 hours ago

ജ്വല്ലറിയില്‍ മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം തോക്കുചൂണ്ടി സ്വർണവും വെള്ളിയും കവർന്നു, ജീവനക്കാരന് വെടിയേറ്റു

ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ജ്വല്ലറി കവർച്ച. വിജയപുര ഹലസങ്കി ഭീമാതിരയിലുള്ള മഹാദ്രുദ്ര കാഞ്ചഗർ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിക ജ്വല്ലറിയിൽ…

8 hours ago

നിയമസഭാ തിരഞ്ഞെടുപ്പ്: എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ്

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തിര​ഞ്ഞെ​ടു​പ്പി​ൽ എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ട​ന്ന് കോ​ണ്‍​ഗ്ര​സി​ല്‍ തീ​രു​മാ​നം. ന​യ​രൂ​പീ​ക​ര​ണ സ​മി​തി​യു​ടേ​താ​ണ് തീ​രു​മാ​നം. എ​ന്നാ​ൽ ഹൈ​ക്ക​മാ​ൻ​ഡാ​കും ഇ​തി​ൽ അ​ന്തി​മ തീ​രു​മാ​നം…

8 hours ago

16 വയസിന് താഴെയുള്ളവർക്ക് സോഷ്യല്‍ മീഡിയ വേണ്ട; നിരോധനത്തിനൊരുങ്ങി ഗോവ സര്‍ക്കാര്‍

പനാജി: പതിനാറു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ഗോവ. ആസ്‌ട്രേലിയ ഈ ആശയം നടപ്പിലാക്കിയതാണെന്നും സംസ്ഥാനത്തും…

9 hours ago

നമ്മ മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത; ഒമ്പത് സ്റ്റേഷനുകളിൽ ഇനി സൈക്കിളുകൾ പാർക്ക് ചെയ്യാൻ പണം നൽകേണ്ട

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത. ബെംഗളൂരുവിലെ ഒമ്പത് മെട്രോ സ്റ്റേഷനുകളിൽ സൗജന്യ സൈക്കിൾ പാർക്കിങ് സൗകര്യം ഏര്‍പ്പെടുത്തി.…

10 hours ago

എംഎംഇടി പൂർവ വിദ്യാർഥി യോഗം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ എംഎംഇടി ഇംഗ്ലീഷ് പ്രൈമറി ആന്‍റ് ഹൈസ്കൂൾ പൂർവ വിദ്യാർഥി സംഘടനയുടെ ആദ്യ യോഗം…

11 hours ago