ബെംഗളൂരു: ഹുബ്ബള്ളി – സോളാപുർ പാതയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി. ബുധനാഴ്ച പുലർച്ചെ ഭീമ നദി പാലത്തിന് സമീപമാണ് അപകടം. പുലർച്ചെ 1.30ന് ഹുബ്ബള്ളി-സോളാപുർ ലൈനിലെ ട്രെയിൻ പാളം തെറ്റിയത്. ആർക്കും പരുക്കില്ല.
സംഭവത്തെ തുടർന്ന് ഈ റൂട്ടിലെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രാക്കിൻ്റെ മോശം അവസ്ഥ കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ലൈനിലെ ട്രെയിൻ ഗതാഗതം നിർത്തിവെച്ചിരിക്കുകയാണെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ മഞ്ജുനാഥ് കനമാടി പറഞ്ഞു.
എസ്‌ഡബ്ല്യുആർ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തുകയും സാധാരണ പ്രവർത്തനങ്ങൾ കഴിയുന്നത്ര വേഗത്തിൽ പുനസ്ഥാപിക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെന്ന് കനമാടി പറഞ്ഞു.
TAGS: KARNATAKA | TRAIN DERAILED
SUMMARY: Goods train derails near Bhima river bridge
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…