തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇന്ന് ഗ്രാമിന് 60 രൂപ ഉയർന്ന് 7060 രൂപയായി. ഒരു പവന് 480 രൂപ വർധിച്ച് 56,480 രൂപയായി. ഈ മാസം ഇതുവരെ പവന് കൂടിയത് 3,120 രൂപയാണ്. ഇന്നലെ പവന് 160 രൂപ വർധിച്ച് 56,000 രൂപയിലാണ് വ്യാപാരം നടന്നത്. ഇന്നലെ ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തില്‍ ഗ്രാം വില 7,000 രൂപ കടന്നത്.
ഇന്ന് 18 കാരറ്റ് സ്വർണ വിലയിലും വർധനവ് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 45 രൂപ ഉയർന്ന് 5,840 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ സ്വർണത്തിന്റെ വില ഉയരുന്നതാണ് കേരളത്തിലും സ്വർണവില വർധനവിന് കാരണമായിട്ടുള്ളത്. സെപ്റ്റംബർ രണ്ടു മുതല്‍ അഞ്ചുവരെ സ്വർണവില കുറഞ്ഞ നിരക്കിലായിരുന്നു. സെപ്റ്റംബർ 20 മുതലാണ് വില കൂടാൻ തുടങ്ങിയത്. അതേസമയം, വെള്ളി വിലയും ഉയർന്നിട്ടുണ്ട്. ഇന്ന് ഗ്രാമിന് മൂന്നു രൂപ വർധിച്ച് വില 101 രൂപയായി. ഇന്നലെ 98 രൂപയായിരുന്നു ഒരു ഗ്രാം വെള്ളിയുടെ വില.
TAGS : GOLD RATES | INCREASED
SUMMARY : Gold rate is increased
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. സ്ഫോടനമുണ്ടായ വനജ ഫയര്‍ വര്‍ക്‌സില്‍…
കൊല്‍ക്കത്ത: ഐപിഎല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജസ്ഥാനെതിരെയുള്ള 156 റണ്‍സ് വിജയലക്ഷ്യം…
ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവ ഗുരുതരം. ഇടുക്കി നാരകക്കാനത്താണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.…
കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഞായർ…
വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…
കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…