Categories: KARNATAKATOP NEWS

മണ്ണിടിച്ചിൽ; ബെംഗളൂരു – മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ പുനസ്ഥാപിക്കാൻ വൈകും

ബെംഗളൂരു: പശ്ചിമഘട്ട മേഖലയിലെ സക്ലേഷ്പുർ – സുബ്രഹ്മണ്യ റോഡ് ഘാട്ട് സെക്ഷനിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് റദ്ദാക്കിയ ബെംഗളൂരു-മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ പുനസ്ഥാപിക്കാൻ വൈകും. സക്ലേഷ്പുർ – സുബ്രഹ്മണ്യ റോഡിലെ യാദകുമാരിക്കും കഡഗരവല്ലിക്കും ഇടയിൽ വെള്ളിയാഴ്ച വൈകിട്ട് 6.56നാണ് മണ്ണിടിച്ചിലുണ്ടായത്.

തുടർന്ന് മൂന്ന് ദിവസത്തേക്കായിരുന്നു റൂട്ടിലെ ട്രെയിൻ സർവീസുകൾ റദ്ദാക്കിയത്. എന്നാൽ ട്രാക്കിലെ അറ്റകുറ്റപ്പണി ഇനിയും പൂർത്തിയായിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അടുത്ത 15 ദിവസത്തിന് ശേഷമേ അറ്റകുറ്റപ്പണി പൂർത്തിയാക്കുള്ളു. ഇതിന് ശേഷമേ ട്രെയിൻ സർവീസ് പുനരാരംഭിക്കുള്ളുവെന്ന് റെയിൽവേ അറിയിച്ചു.

ട്രെയിൻ നമ്പർ 06568 കാർവാർ-എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ എക്സ്പ്രസ്, ട്രെയിൻ നമ്പർ 16595 കെഎസ്ആർ ബെംഗളൂരു – കാർവാർ പഞ്ചഗംഗ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, ട്രെയിൻ നമ്പർ 07378 മംഗളൂരു സെൻട്രൽ – വിജയപുര സ്‌പെഷ്യൽ എക്‌സ്‌പ്രസ്, ട്രെയിൻ നമ്പർ 16586 മുരുദേശ്വര് – എസ്എംവിടി ബെംഗളൂരു എക്സ്പ്രസ്, ട്രെയിൻ നമ്പർ 16512 കണ്ണൂർ-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ്, ട്രെയിൻ നമ്പർ 16596 കാർവാർ-കെഎസ്ആർ ബെംഗളൂരു പഞ്ചഗംഗ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, ട്രെയിൻ നമ്പർ 16511 കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ്, ട്രെയിൻ നമ്പർ 16585 എസ്എംവിടി ബെംഗളൂരു-മുരുദേശ്വര് എക്‌സ്പ്രസ്, ട്രെയിൻ നമ്പർ 07377 വിജയപുര-മംഗളൂരു സെൻട്രൽ സ്‌പെഷ്യൽ എക്‌സ്‌പ്രസ്, ട്രെയിൻ നമ്പർ 07377 മംഗളൂരു സെൻട്രൽ-വിജയപുര സ്‌പെഷ്യൽ എക്‌സ്‌പ്രസ്, ട്രെയിൻ നമ്പർ 16540 മംഗളൂരു ജെഎൻ – യശ്വന്ത്പുർ പ്രതിവാര എക്‌സ്‌പ്രസ്, ട്രെയിൻ നമ്പർ 16575 യശ്വന്ത്പുർ-മംഗളൂരു ജംഗ്ഷൻ പ്രതിവാര എക്‌സ്‌പ്രസ്, അതുപോലെ ട്രെയിൻ നമ്പർ 16576 മംഗളൂരു ജംഗ്ഷൻ – യശ്വന്ത്പുർ പ്രതിവാര എക്സ്പ്രസ്, ട്രെയിൻ നമ്പർ 07378/07377 മംഗളൂരു സെൻട്രൽ – വിജയപുര – മംഗളൂരു സെൻട്രൽ സ്പെഷ്യൽ എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകൾ.

TAGS: BENGALURU | TRAINS CANCELLED
SUMMARY: SWR cancels train services on Bengaluru-Mangaluru sector until further notice

Savre Digital

Recent Posts

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’

ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം അഞ്ച് മൃതിയുടെ തിരനോട്ടം   മുന്നാം ക്ലാസിലുള്ളപ്പോഴായിരുന്നു വടക്കേൽ സുജയുടെ…

9 minutes ago

പുലിയുടെ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

മലക്കപ്പാറ: തമിഴ്നാട് മലക്കപ്പാറ ഷോളയാർ ഡാം പരിസരത്ത് വയോധകയെ പുലി ആക്രമിച്ച്‌ കൊന്നു. അണക്കെട്ടിനു സമീപം താമസിക്കുന്ന ഇസമ്മയാണ് (75)…

12 minutes ago

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു നേതാവിനെതിരെ പരാതി

കണ്ണൂർ: കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പർശിച്ചെന്ന യുവതിയുടെ പരാതിയിലാണ്…

1 hour ago

ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലെ വാഹനാപകടം; മ​ണി​യ​ൻ​പി​ള്ള രാ​ജു മ​ദ്യ​പി​ച്ചി​രു​ന്നി​ല്ലെ​ന്ന് പ​രി​ശോ​ധ​ന ഫ​ലം

തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ നടന്‍ മദ്യപിച്ചിരുന്നില്ലെന്ന് പരിശോധന ഫലം. കമിക്കല്‍ ലാബില്‍…

2 hours ago

മിൽമാ പാൽ വില വർധിപ്പിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പാലിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മിൽമ…

2 hours ago

ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു.  മേയ് ഒന്നു മുതൽ യൂണിറ്റിന് 56 പൈസ കൂടും. കഴിഞ്ഞവർഷം ബെസ്കോമിനുണ്ടായ 2,068…

3 hours ago