പ്ലാറ്റ്ഫോം അറ്റകുറ്റപ്പണി; യെശ്വന്ത്പുര വഴിയുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കും

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെ ഭാഗമായി യശ്വന്ത്പുര സ്റ്റേഷനിലെ  2, 3, 4, 5 പ്ലാറ്റ്‌ഫോമുകൾ താൽകാലികമായി അടച്ചിടുന്നതിനാൽ ചില ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു.

ട്രെയിൻ നമ്പർ 06576 തുമകുരു-കെഎസ്ആർ ബെംഗളൂരു, 06575 കെഎസ്ആർ ബെംഗളൂരു-തുമകുരു ട്രെയിനുകൾ ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 19 വരെ റദ്ദാക്കും. ട്രെയിൻ നമ്പർ 12735 സെക്കന്തരാബാദ്-യശ്വന്ത്പുര എക്സ്പ്രസ് ഓഗസ്റ്റ് 21, 23, 25, 28, 30, സെപ്റ്റംബർ 1, 4, 6, 8, 11, 13, 15, 18 തീയതികളിൽ റദ്ദാക്കും. ട്രെയിൻ നമ്പർ 12736 യശ്വന്ത്പുര-സെക്കന്ദരാബാദ് എക്സ്പ്രസ് ഓഗസ്റ്റ് 22, 24, 26, 29, 31, സെപ്റ്റംബർ 2, 5, 7, 9, 12, 14, 16, 19 തീയതികളിൽ റദ്ദാക്കും. ട്രെയിൻ നമ്പർ 12257 യശ്വന്ത്പുര-കൊച്ചുവേളി സർവീസ് ഓഗസ്റ്റ് 22, 25, 27, 29, സെപ്റ്റംബർ 1, 3, 5, 8, 10, 12, 15, 17 തീയതികളിൽ റദ്ദാക്കും. ട്രെയിൻ നമ്പർ 12258 കൊച്ചുവേളി-യശ്വന്ത്പുര സർവീസ് ഓഗസ്റ്റ് 21, 23, 26, 28, 30, സെപ്റ്റംബർ 2, 4, 6, 9, 11, 13, 16, 18 തീയതികളിൽ റദ്ദാക്കും.

ഇതിന് പുറമെ 24 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും എട്ട് ട്രെയിനുകൾ വഴിതിരിച്ചുവിടുമെന്നും എസ്‌ഡബ്ല്യുആർ അറിയിച്ചു.

 

TAGS: BENGALURU | TRAIN CANCELLED
SUMMARY: Trains to be cancelled due to work in Bengaluru’s Yeshwantpur

Savre Digital

Recent Posts

ഗായിക ആര്യ ദയാൽ വിവാഹിതയായി

കണ്ണൂർ: ഗായികയും സംഗീത സംവിധായകയുമായ ആര്യ ദയാൽ വിവാഹിതയായി. വരൻ അഭിഷേകുമായി തന്റെ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് പിടിച്ചുകൊണ്ട് ഇരുവരും നിൽക്കുന്ന…

1 hour ago

രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ നൽകരുത്: ആരോ​ഗ്യ മന്ത്രാലയം

ന്യൂഡൽഹി: രണ്ടുവയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ (കഫ് സിറപ്പുകൾ) നൽകരുതെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്റെ നിർദേശം. മരുന്ന്‌ കഴിച്ച്‌ മധ്യപ്രദേശിൽ…

2 hours ago

കെഎന്‍എസ്എസ് ഇന്ദിരാനഗർ കരയോഗം കുടുംബസംഗമം 5 ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ഇന്ദിരാനഗര്‍ കരയോഗം വാര്‍ഷിക കുടുംബസംഗമം 'സ്‌നേഹസംഗമം' ഒക്ടോബര്‍ 5 ന് രാവിലെ 10മണി…

3 hours ago

കോട്ടയത്ത് നിന്ന് കാണാതായ 50 വയസ്സുകാരി ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍

കോട്ടയം: കോട്ടയം കുറവിലങ്ങാടുനിന്ന് കാണാതായ 50 വയസ്സുകാരിയെ ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കുറവിലങ്ങാട് സ്വദേശി ജെസി സാമിന്റെ മൃതദേഹമാണ് ഇടുക്കി…

3 hours ago

രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരണപ്പെടുന്ന നഗരം; ബെംഗളൂരു വീണ്ടും പട്ടികയിൽ ഒന്നാംസ്ഥാനത്ത്

ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് ബെംഗളൂരു. ദേശീയ ക്രൈം…

4 hours ago

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ടി.ജെ.എസ് ജോർജ് അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബെംഗളൂരിലെ വസതിയില്‍…

5 hours ago