ബെംഗളൂരു: ബെംഗളൂരു കന്‍റോൺമെന്‍റിനും ബൈയ്യപ്പനഹള്ളിക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ സുഗമമാക്കുന്നതിന് നവീകരണ പ്രവർത്തികൾ നടക്കുന്ന സാഹചര്യത്തിൽ ബെംഗളൂരു വഴിയുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. ലോകമാന്യതിലക് – കോയമ്പത്തൂർ എക്സ്പ്രസ്, കെഎസ്ആർ ബെംഗളൂരു – എംജിആര്‍ ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ്, മൈസൂരു- എംജിആര്‍ ചെന്നൈ സെൻട്രൽ കാവേരി എക്സ്പ്രസ്,കെഎസ്ആർ ബെംഗളൂരു – എംജിആര്‍ ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് തുടങ്ങിയ ട്രെയിനുകളുടെ സർവീസിലാണ് മാറ്റം.
ട്രെയിൻ നമ്പർ 11013 ലോകമാന്യ തിലക് ടെർമിനസിൽ നിന്ന് 10:35 ന് പുറപ്പെടുന്ന ലോകമാന്യതിലക് – കോയമ്പത്തൂർ എക്സ്പ്രസ് ജനുവരി 27, ഫെബ്രുവരി 09, 10 തിയതികളിൽ വഴി തിരിച്ചുവിടും. ബെംഗളൂരു ഈസ്റ്റ്, ബെംഗളൂരു കാന്‍റോൺമെന്‍റ്, കെഎസ്ആർ ബെംഗളൂരു സ്റ്റേഷനുകൾ ഒഴിവാക്കി ഗൗരിബിദനൂർ, യെലഹങ്ക, ലോട്ടെഗൊല്ലഹള്ളി, യശ്വന്ത്പുർ, ഹെബ്ബാൾ, ബാനസ്വാടി, കർമ്മലാരം, ഹൊസൂർ വഴി സർവീസ് നടത്തും. കൂടാതെ, യശ്വന്ത്പുരിൽ അധിക സ്റ്റോപ്പും ഉണ്ടായിരിക്കും.
ട്രെയിൻ നമ്പർ 12658 കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് രാത്രി 10:40ന് പുറപ്പെടുന്ന കെഎസ്ആർ ബെംഗളൂരു – ഡോ എം ജി ആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് മെയിൽ ജനുവരി 27, 28, ഫെബ്രുവരി 10, 11 തിയതികളിൽ കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പുര്‍, ഹെബ്ബാൾ, ബനസ്വാടി, എസ്എംവിടി ബെംഗളൂരു, കൃഷ്ണരാജപുരം, ബംഗാർപേട്ട് വഴി സർവീസ് നടത്തും. കൂടാതെ,ബെംഗളൂരു കന്‍റോൺമെന്‍റ് സ്റ്റോപ്പ് ഒഴിവാക്കുകയും ചെയ്യും.
ട്രെയിൻ നമ്പർ 16022, മൈസൂരുവിൽ നിന്ന് രാത്രി 9 മണിക്ക് പുറപ്പെടുന്ന മൈസൂരു – ഡോ. എംജിആർ ചെന്നൈ സെൻട്രൽ കാവേരി എക്സ്പ്രസ് ജനുവരി 27, 28, ഫെബ്രുവരി 10, 11 തിയതികളിൽ കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പുര്‍, ലോട്ടെഗോളളഹള്ളി, ബനസ്വാടി, ബൈയപ്പനഹള്ളി, കൃഷ്ണരാജപുരം വഴി സർവീസ് നടത്തും. കൂടാതെ, ബെംഗളൂരു കന്‍റോൺമെന്‍റ് സ്റ്റോപ്പ് ഒഴിവാക്കുകയും ചെയ്യും. ഇതിന് പുറമെ ട്രെയിൻ നമ്പർ 12658 കെഎസ്ആർ ബെംഗളൂരു- ഡോ എംജി ആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് മെയിൽ ജനുവരി 27, 28, ഫെബ്രുവരി 10, 11 തിയതികളിൽ 45 മിനിറ്റ് വൈകി രാത്രി 11:25ന് പുറപ്പെടും.
TAGS: BENGALURU | TRAIN SERVICE
SUMMARY: Train services from Bengaluru rescheduled amid track maintanence works
ബെംഗളൂരു: കോഴിക്കോട് താമരശ്ശേരി സ്വദേശി ഗോപിനാഥ് ചാലപ്പുറം (71) ബെംഗളൂരുവിൽ അന്തരിച്ചു. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. ലക്ഷ്മിപുര ക്രോസ് റോഡ്…
തിരുവനന്തപുരം: ബിജെപി നേതാവും കൗണ്‍സിലറുമായ ആർ ശ്രീലേഖയുമായുള്ള തർക്കത്തിനൊടുവില്‍ വികെ പ്രശാന്ത് എംഎല്‍എ തന്റെ ഓഫീസ് ശാസ്തമംഗലത്ത് നിന്നും മാറ്റാൻ…
ബെംഗളൂരു: യെലഹങ്ക ഫക്കീർ കോളനിയിൽ കുടിയൊഴിപ്പിക്കലിനെ തുടര്‍ന്നു വഴിയാധാരമായവർക്ക് പിന്തുണയുമായി കേളി ബെംഗളുരു അസോസിയേഷൻ പ്രവർത്തകർ. പ്രദേശത്ത് സ്നേഹ സാന്ത്വനയാത്ര…
ന്യൂഡല്‍ഹി: ഡൽഹി തുർക്ക് മാൻ ഗേറ്റിൽ അർദ്ധ രാത്രിയിൽ ഒഴിപ്പിക്കൽ. 17 ബുൾഡോസറുകൾ ആണ് പൊളിച്ചു നീക്കാൻ എത്തിയത്. സഥലത്ത്…
വയനാട്: പുൽപള്ളിയിൽ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. പുൽപള്ളി സീതാദേവി ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. പട്ടണ പ്രദക്ഷിണത്തിന്…
കൊച്ചി: യുവതിയെ ബലാത്സംഗത്തിനിരയാക്കി ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചെന്ന കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി…