തിരുവനന്തപുരം: ട്രാക്കുകളിൽ നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ചില ട്രെയിനുകളുടെ റൂട്ടുകളിൽ മാറ്റം വരുത്തി ദക്ഷിണ റെയിൽവേ. മധുര, തിരുവനന്തപുരം ഡിവിഷനുകളിലാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഗുരുവായൂർ-ചെന്നൈ എക്‌സ്‍പ്രസ് (16128) ഏഴ് മുതൽ 10 വരെയും 12 മുതൽ 17 വരെയും 19 മുതൽ 24 വരെയും 26, 27 തീയതികളിലും ആലപ്പുഴയ്ക്കു പകരം കോട്ടയം വഴിയാകും ഓടുക. കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും. നാല്, ഏഴു മുതൽ 11 വരെ, 16 മുതൽ 18 വരെ, 21 മുതൽ 24 വരെ 28 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ മധുര, ദിണ്ടുഗൽ, മണപ്പാറ എന്നീ സ്റ്റേഷനുകൾ ഒഴിവാക്കി വിരുദുനഗർ, കാരൈക്കുടി, തിരുച്ചിറപ്പള്ളി വഴിയാകും സർവീസ്.
ചെന്നൈ തിരുവനന്തപുരം എസി സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (22207) 9,16,23 തീയതികളിൽ കോട്ടയം വഴിയോടും. എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ട്.
നാഗർകോവിൽ-മുംബൈ എക്‌സ്‌പ്രസ്(16352), കന്യാകുമാരി-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്(12666), കന്യാകുമാരി-ഹൈദരാബാദ് സ്‌പെഷ്യൽ (07229), നാഗർകോവിൽ മുംബൈ എക്‌സ്‌പ്രസ്( നമ്പർ- 16340) എന്നീ ട്രെയിനുകൾ ചില ദിവസങ്ങളിൽ മധുര, ദിണ്ടുഗൽ എന്നീ സ്റ്റേഷനുകൾ ഒഴിവാക്കി വിരുദുനഗർ, കാരൈക്കുടി, തിരുച്ചിറപ്പള്ളി വഴി സർവീസ് നടത്തും.
പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗ കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് പരസ്യ പിന്തുണയുമായി പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി…
ബെംഗളൂരു: വീട്ടിൽ കരിയിലകൾ കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ മംഗളൂരു പാണ്ഡേശ്വരം പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ചികിത്സക്കിടെ മരിച്ചു. കാസറഗോഡ്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 280 രൂപ വര്‍ധിച്ച് 1,04,520 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന്…
ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) ഉള്‍പ്പെടുന്ന പുതിയ കെട്ടിട സമുച്ചയത്തിന്‍റെ നിര്‍മാണം അന്തിമഘട്ടത്തില്‍.…
ടെഹ്‌റാന്‍: ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 600 കടന്നു. പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു. ഇറാനിലെ ആശുപത്രികള്‍…
കൊച്ചി: ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാൻ പ്രത്യേകനിയമം വേണമെന്ന് ഹൈക്കോടതി. ദേവസ്വം മാനുവല്‍ പ്രകാരമുള്ള തെറ്റ് ചെയ്തുവെന്നു പറഞ്ഞാല്‍ അത് ക്രിമിനല്‍ കുറ്റമായി…