തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിക്കുമെന്നും അദേഹം അറിയിച്ചു. മാധ്യമങ്ങള്‍ നല്‍കിയ പേരുകള്‍ അല്ല പരിഗണിക്കുന്നതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തില്‍ വിചിത്രമായ പ്രചാരണമാണ് മാധ്യമങ്ങള്‍ നടത്തുന്നതെന്ന് എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷം നേട്ടത്തെ ഇകഴ്‌ത്തി കാണിക്കുന്നുവെന്ന് പറഞ്ഞ സി പി എം സംസ്ഥാന സെക്രട്ടറി കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനമാണ് നിറവേറ്റിയതെന്നും വെളിപ്പെടുത്തി. ബിജെപി പറഞ്ഞത് നേട്ടത്തിന് പിന്നില്‍ മോദിയെന്നാണ്.
തിരഞ്ഞെടുപ്പിന്റെ ഭാഗമെന്നാണ് ചിലരുടെ പ്രചാരണം. തുടര്‍ സര്‍ക്കാര്‍ വരും എന്നുള്ളതുകൊണ്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഭക്ഷ്യകൂപ്പണ്‍ കോണ്‍ഗ്രസ് നേതാവ് തട്ടിയെടുത്ത സംഭവത്തില്‍ ഒരു വാര്‍ത്തയും വലതുപക്ഷ മാധ്യമങ്ങള്‍ നല്‍കുന്നില്ല. ഇത്തരം സംഭവങ്ങള്‍ കോണ്‍ഗ്രസിനെയും മാധ്യമങ്ങളും സ്വാധീനിക്കുന്നില്ല. അന്ധമായ രാഷ്‌ട്രീയ വിരോധം വെച്ച് കേരളത്തിന്റെ മുന്നേറ്റത്തെ തമസ്‌കരിക്കുന്ന രീതിയാണെന്ന് എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
SUMMARY: Travancore Devaswom Board will change its governing body; MV Govindan says new president has been decided
ബെംഗളൂരു: യെലഹങ്ക കോഗിലുവിലെ ഭൂമി ഒഴിപ്പിക്കലില്‍ വീടുകൾ നഷ്ടമായവരെ ഫ്ലാറ്റുകളിലേക്ക് പുനരധിവസിപ്പിക്കാൻ കർണാടക സർക്കാർ. രാജീവ് ഗാന്ധി ആവാസ് യോജന…
കൊച്ചി: ബ്രോഡ്വേയിൽ വൻ തീപിടിത്തം. 12ഓളം കടകൾ കത്തി നശിച്ചു. ശ്രീധർ തിയറ്ററിന് സമീപമാണ് തീപിടിത്തമുണ്ടായത്. ഫാൻസി-കളിപ്പാട്ട കടകൾക്കാണ് അഗ്നിബാധ.…
ബെംഗളൂരു: ബെംഗളൂരു -മംഗളൂരു റെയിൽവേ പാതയില്‍ സകലേഷ്പൂരയ്ക്കും സുബ്രഹ്മണ്യ റോഡിനും ഇടയിലുള്ള ചുരം മേഖലയിലെ വൈദ്യുതീകരണ പ്രവൃത്തികള്‍ പൂർത്തിയായി. മൈസൂരുവിനും…
കാസറഗോഡ്: റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരുക്ക്. പരിപാടി നിർത്തിവെച്ചതിനെ തുടർന്ന് തിരികെ…
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…