കേരളത്തിലേക്കുള്ള യാത്രാ പ്രശ്നം; കർണാടക പ്രവാസി കോൺഗ്രസ് മുഖ്യമന്ത്രി വി.ഡി.സതീശനുമായി ചർച്ച നടത്തി

ബെംഗളൂരു: കേരളത്തിലേക്കുള്ള യാത്ര പ്രശ്‌നവുമായി ബന്ധപ്പെട്ട്
കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് ഭാരവാഹികള്‍ ബെംഗളൂരുവില്‍ കേരള മുഖ്യമന്ത്രി വി.ഡി.സതീശനുമായി ചര്‍ച്ച നടത്തി. ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയതായിരുന്നു വി.ഡി.സതീശന്‍.

രാത്രി യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ ബന്ദിപ്പൂര്‍ വനപാതയിലൂടെ കൂടുതല്‍ ആര്‍ടിസി ബസുകള്‍ക്ക് യാത്രാ പാസ് അനുവദിക്കുക, ശബരിമല തീര്‍ത്ഥാടന കാലത്ത് കര്‍ണാടകയില്‍ നിന്നും കൂടുതല്‍ കേരള ആര്‍ടിസി സര്‍വീസുകള്‍, ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ പ്രഖ്യാപിച്ച വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് ഉടന്‍ ആരംഭിക്കുക, വാരാന്ത്യങ്ങളില്‍ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും പാലക്കാട് വഴി കണ്ണൂരിലേക്കും സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിക്കുക, കൂടുതല്‍ സ്‌പെഷല്‍ ബസുകള്‍ അനുവദിക്കുക, ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസിലെ കോച്ചുകള്‍ 16 ആക്കി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

നിവേദനത്തില്‍ ഉന്നയിച്ച വിഷയങ്ങള്‍ ഇരുസംസ്ഥാനങ്ങളും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ഇതിന്റെ മുന്നോടിയായി മലയാളി കൂട്ടായ്മകളുടെ യോഗം വിളിക്കുമെന്നും വി.ഡി. സതീശന്‍ അറിയിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.

പ്രവാസി കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.സത്യന്‍ പുത്തൂര്‍, അഡ്മിനിസ്‌ട്രേറ്റീവ് ജനറല്‍ സെക്രട്ടറി വിനു തോമസ്, ഡോ.ബി.കെ.നകുല്‍, ടോംസ് മാത്യു, ജെയ്‌സണ്‍ ലൂക്കോസ്, വി.ടി.തോമസ്, അലക്‌സ് ജോസഫ്, മെറ്റി കെ.ഗ്രേസ്, ജോഷി കെ.ജോസഫ്, കെ.മനീഷ് എന്നിവര്‍ പങ്കെടുത്തു.
SUMMARY: Travel issue to Kerala; Karnataka Pravasi Congress held discussions with Chief Minister VD Satheesan

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

കൊച്ചി: വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 1000 കോടിയിലധികം രൂപ വിലമതിക്കുന്ന 12...

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

മാനന്തവാടി: വയനാട്ടിൽ വീണ്ടും ഷിഗെല്ല. വയനാട് ഗവ. എൻജിനിയറിങ് കോളേജ് വിദ്യാർഥിക്കാണ്...

തൃശൂരിൽ നേരിയ ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ, നാല് വീടുകള്‍ക്ക് വിള്ളല്‍

തൃശൂർ: തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ബെംഗളൂരു: ബെംഗളൂരുവിൽനിന്നും കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണ-പശ്ചിമ റെയിൽവേ...

യെലഹങ്കയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിൻ, കെ.എസ്.ആർ.ടി.സി. സർവീസുകൾ ആരംഭിക്കണം: കേരളസമാജം കര്‍ണാടക

ബെംഗളൂരു: ദേവനഹള്ളി മുതൽ ഹെബ്ബാൾ വരെയുള്ള ബെംഗളൂരു വടക്കൻ മേഖലയിൽ താമസിക്കുന്ന...

ആക്രമണ സാധ്യത, കിട്ടുന്ന വിമാനത്തില്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങണം; ഇറാനിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഇറാനില്‍ ആക്രമണ സാധ്യതകള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര്‍ക്കായി സുരക്ഷാ നിര്‍ദേശങ്ങള്‍...

ബെംഗളൂരുവിൽ പിതാവിനെ മകന്‍ ഇരുമ്പ് വടികൊണ്ട് മർദിച്ച് കൊലപ്പെടുത്തി; നേപ്പാൾ സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ അച്ഛനും മകനും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ...

യുക്രെയ്ന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം; മലയാളിയടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു

കീവ്: യുക്രെയിനിൽ ചരക്കുകപ്പലിന് നേരെയുള്ള റഷ്യയുടെ ആക്രമണത്തിൽ മലയാളിയടക്കം 10 പേർ...

Related Articles

Popular Categories