ന്യൂഡൽഹി: മതിയായ യോഗ്യതകളില്ലാത്ത ജീവനക്കാരെ ഉള്‍പ്പെടുത്തി യാത്ര നടത്തിയതിന് എയർ ഇന്ത്യക്ക് ഡിജിസിഎ 90 ലക്ഷം രൂപ പിഴ ചുമത്തി. ഇതു കൂടാതെ എയർ ഇന്ത്യ ഡയറക്റ്റർ ഓഫ് ഓപ്പറേഷൻസ്, ഡയറക്റ്റർ ഓഫ് ട്രെയ്നിങ് എന്നിവർക്ക് യഥാക്രമം ആറ് ലക്ഷം രൂപയും മൂന്നു ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്.
ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവർത്തിക്കാതിരിക്കാൻ മതിയായ ജാഗ്രത പുലർത്തണമെന്ന് ഈ വിമാനം നിയന്ത്രിച്ച പൈലറ്റിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഡയറക്റ്ററേറ്റ് ഓഫ് സിവില്‍ ഏവിയേഷൻസ് (DGCA) അറിയിച്ചു. നോണ്‍-ട്രെയ്നർ ലൈൻ ക്യാപ്റ്റനാണ് സംഭവത്തില്‍ ഉള്‍പ്പെട്ട വിമാനം നിയന്ത്രിച്ചിരുന്നത്. നോണ്‍-ലൈൻ-റിലീസ്ഡ് ഫസ്റ്റ് ഓഫീസറും ഉണ്ടായിരുന്നു. സുപ്രധാന സുരക്ഷാ പ്രശ്നങ്ങള്‍ ഉള്‍പ്പെടുന്ന സംഭവമായാണ് ഡിജിസിഎ ഇതിനെ വിലയിരുത്തുന്നത്.
TAGS : AIR INDIA | FINE
SUMMARY : Travel with unqualified crew: Air India fined Rs 90 lakh
ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 18 പേര്‍ക്ക് ദാരുണാന്ത്യം. നിരവധി തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഇന്ന് ഉച്ച കഴിഞ്ഞാണ്…
ബെംഗളൂരു: ആലപ്പുഴ തകഴി ചന്ദ്രത്തിൽ വീട്ടില്‍ ഭാരതിയമ്മ (മണി) ബെംഗളൂരുവില്‍ അന്തരിച്ചു. മർഗൊണ്ടനഹള്ളി ആശ്രമം റോഡ് നിസർഗ ലേഔട്ടില്‍ 'സിന്ദൂര'ത്തിലായിരുന്നു…
ഇടുക്കി: ഇരട്ടയാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. ഇരട്ടയാർ വയലുങ്കല്‍ രാഹുല്‍ സണ്ണി (30) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത്…
കോഴിക്കോട്: വടകര ആയിഞ്ചേരി സ്വദേശിയായ വിഷ്ണു എന്ന യുവാവിന്റെ തിരോധാനത്തിന് പിന്നിലും ലോണ്‍ ആപ്പ് മാഫിയയുടെ പങ്കുണ്ടെന്ന് ആരോപണം. ലോണ്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ഇന്നലെ മാത്രം 117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.…
കണ്ണൂർ: ടി പുരുഷോത്തമനെ സിപിഎം പുറത്താക്കി. പയ്യന്നൂർ എകെജി ഭവൻ ബ്രാഞ്ച് അംഗമാണ്. വി കുഞ്ഞികൃഷ്ണൻ അനുകൂലിയാണ് പുരുഷോത്തമൻ. വോട്ടെടുപ്പിന്…