ബെംഗളൂരു: ബെംഗളൂരുവിൽ വ്യാഴാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിൽ മെട്രോ പാതയിലേക്ക് മരം വീണു. പർപ്പിൾ ലൈനിൽ ചിന്നസ്വാമി സ്റ്റേഡിയത്തിനുസമീപം നടപ്പാതയ്ക്കും മെട്രോ പാളത്തിനും ഇടയിലാണ് മരം ഒടിഞ്ഞുവീണത്.
വൈകിട്ട് 4.51ന് നടപ്പാതയിൽ മരം വീണത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കബ്ബൺ പാർക്ക് മെട്രോ സ്‌റ്റേഷനിൽ നിന്ന് ട്രെയിൻ സർവീസ് താത്കാലികമായി നിർത്തിവെച്ചു. പിന്നീട് ബിഎംആർസിഎൽ ജീവനക്കാരെത്തി മരം മുറിച്ചുമാറ്റിയ ശേഷം 5.05 ന് ട്രെയിൻ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മെട്രോ ട്രാക്കുകൾക്കും നടപ്പാതകൾക്കും സമീപമുള്ള മരങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചതായി ബിഎംആർസിഎൽ അറിയിച്ചു.
TAGS: BENGALURU | NAMMA METRO
SUMMARY: Tree branch falls onto metro path hits service
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…
ന്യൂഡൽഹി: ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭയിൽ പാസാക്കി. ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ല് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ്…
ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ പെൺകുട്ടിയുടെ പാതി കത്തിയ മൃതദേഹം കണ്ടെത്തിയ സംഭവ ത്തിൽ ഒരാൾ അറസ്റ്റിൽ .ചിത്രദുർഗയിലെ ഗവൺമെൻ്റ് വിമൺസ്…
തിരുവനന്തപുരം: ഓണത്തിന് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികള്‍ക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും…
കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി. തിങ്കളാഴ്ച്ച വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്നാണ്…