LATEST NEWS

കർണാടകയിലെ ട്രെക്കിങ് പാതകൾ അടച്ചു; നടപടി കാട്ടുതീയും വന്യജീവി-മനുഷ്യ സംഘർഷവും ഒഴിവാക്കാന്‍

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ട്രെക്കിംഗ് പാതകൾ അടച്ചു വേനലെത്തിയതോടെ കാട്ടുതീ തടയുന്നതിനും വന്യജീവി-മനുഷ്യ സംഘർഷം ലഘൂകരിക്കുന്നതിനും വേണ്ടിയാണ് വനംവകുപ്പ് നടപടി. കുദ്രേമുഖ് വന്യജീവി ഡിവിഷനിലെ എട്ട് ട്രെക്കിങ് പാതകളാണ് അടച്ചിരിക്കുന്നത്. കുദ്രേമുഖ് നാഷണൽ പാർക്ക് , സോമേശ്വര വന്യജീവി സങ്കേതം, മൂകാംബിക വന്യജീവി സങ്കേതം എന്നിവിടങ്ങളിലെ ട്രെക്കിങ് റൂട്ടുകളിലാണ് ഈ നിരോധനം ബാധകമാകുന്നത്. കുദ്രേമുഖ് വന്യജീവി ഡിവിഷനിലെ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചിച്ചത്. ജനുവരി 13 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നു.

കാട്ടിനുള്ളിൽ തീപിടിത്തങ്ങൾ മനുഷ്യരുടെ അശ്രദ്ധ മൂലമാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പുല്ലുകൾ ഉണങ്ങാൻ തുടങ്ങുന്നതിനാൽ വരും ദിവസങ്ങളില്‍ തീപിടിത്ത സാധ്യത കൂടുതലാണ്. കഴിഞ്ഞ കാലങ്ങളിൽ ട്രെക്കർമാർ തീയിട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ബോധവൽക്കരണ പരിപാടികളും ഗൈഡുകളുടെ സാന്നിധ്യവും ഉണ്ടായിരുന്നിട്ടും ഇത് സംഭവിച്ചു. അതിനാലാണ് ഇത്തവണ സംസ്ഥാനത്തുടനീളം ട്രെക്കിങ് നിരോധിക്കാൻ തീരുമാനിച്ചത്. അതോടൊപ്പം കടുവ സെൻസസ് നടക്കുന്നതും ട്രെക്കിങ് നിരോധിക്കാൻ ഒരു കാരണമായിട്ടുണ്ട്. അനുമതിയില്ലാതെ ആളുകളെ വനത്തിനുള്ളിലേക്ക് കൊണ്ടുപോകരുതെന്ന് റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വനംവകുപ്പ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
SUMMARY:Trekking trails in Karnataka closed; Action to avoid forest fires and wildlife-human conflict

NEWS DESK

Recent Posts

ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് പായ വിരിച്ച്‌ കിടന്നുറങ്ങി; യുവാവ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാൻ ഇട്ട് കിടന്ന് ഉറങ്ങിയ ആള്‍ പിടിയില്‍. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് അറസ്റ്റിലായത്.…

28 minutes ago

മലപ്പുറത്ത് 16കാരി കൊല്ലപ്പെട്ട നിലയില്‍; പ്രായപൂര്‍ത്തിയാകാത്ത ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

മലപ്പുറം: മലപ്പുറം തൊടിയ പുലത്ത് 16 കാരിയായ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയില്‍ റെയില്‍വേ ട്രാക്കിനോട്…

1 hour ago

എം.ആര്‍. അജിത് കുമാറിനെതിരെ എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ; പരാതി മന്ത്രിക്ക് നല്‍കും

തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാറിനെതിരേ ഉദ്യോഗസ്ഥ സംഘടന. നയപരമല്ലാത്ത നടപടികളാണ് അജിത് കുമാർ സ്വീകരിക്കുന്നതെന്ന് എക്സൈസ് ഓഫീസേഴ്സ്…

2 hours ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. പവന് 160 രൂപ താഴ്ന്ന് 1,05,160 രൂപയിലെത്തി. ഗ്രാമിന് 20 രൂപ ഇടിഞ്ഞ് 13,165…

3 hours ago

നോട്ട് എഴുതി തീര്‍ന്നില്ല; കുട്ടിയെ ക്രൂരമായി മര്‍ദിച്ച്‌ ട്യൂഷൻ സെന്റര്‍ ഉടമ

കൊല്ലം: കൊല്ലം മയ്യനാട് ട്യൂഷൻ അധ്യാപകൻ വിദ്യാർഥിയെ മർദ്ദിച്ചതായി പരാതി. പാഠഭാഗം എഴുതിത്തീർത്തില്ലെന്നാരോപിച്ച്‌ ട്യൂഷൻ സെന്റർ പ്രധമാധ്യാപകൻ വിദ്യാർഥിയുടെ കൈ…

4 hours ago

കുഞ്ഞിന്റെ അച്ഛൻ എന്ന ബോണ്ട് രാഹുലിനോടുണ്ടായിരുന്നു; അതിജീവിതയുടെ ശബ്ദ സന്ദേശം പുറത്ത്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയുടെ ശബ്ദ സന്ദേശം പുറത്ത്. മൂന്നാം പരാതിക്കാരിയുടെ ശബ്ദസന്ദേശമാണ് പുറത്ത് വന്നത്. തന്നെ…

5 hours ago