ലോസ് ഏഞ്ചലസ്: യുഎസിൽ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരൻ ഓടിച്ച ട്രക്ക് അപകടത്തിൽപെട്ട് മൂന്ന് മരണം. നാലുപേർക്ക് പരിക്കേറ്റു. വാഹനം ഓടിച്ചിരുന്ന യൂബ സിറ്റി സ്വദേശിയായ ജഷൻപ്രീത് സിംഗ് (21) എന്ന ഇന്ത്യൻ പൗരൻ മയക്കുമരുന്നിന് അടിമയായിരുന്നു എന്നാണ് വിവരം.
ട്രക്ക് ഓടിച്ചിരുന്ന സമയത്ത് ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിലയിരുത്തുന്നത്. ഇന്റർസ്റ്റേറ്റ് 10 ഫ്രീവേയിലേക്ക് ജഷൻപ്രീത് സിംഗ് ഓടിച്ച ട്രക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ നാല് സെമി ട്രക്കുകളും രണ്ട് പിക്കപ്പ് ട്രക്കുകളും ഉൾപ്പെടെ എട്ട് വാഹനങ്ങൾക്ക് കേടുപാടുകളുണ്ടായി. ടോക്സിക്കോളജി പരിശോധനയിൽ അപകടസമയത്ത് ഡ്രൈവർ മയക്കുമരുന്നിന്റെ സ്വാധീനത്തിലായിരുന്നു എന്ന് സ്ഥിരീകരിച്ചു.
ജഷൻപ്രീത് സിംഗ് ഒരു അനധികൃത കുടിയേറ്റക്കാരനാണെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വൃത്തങ്ങൾ അറിയിച്ചു. 2022 മാർച്ചിൽ ഇയാൾ യുഎസ്-മെക്സിക്കോ അതിർത്തി കടന്ന് അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചതാണ്. തുടർന്ന് ഇമിഗ്രേഷൻ ഹിയറിംഗിനായി വിട്ടയക്കുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
SUMMARY: Truck driven by Indian illegal immigrant in US crashes; 3 dead
ബെംഗളൂരു: മൈസൂരു നഗരത്തിലെ സിറ്റി മുനിസിപ്പല്‍ കൗണ്‍സിലുകളെയും ടൗണ്‍ പഞ്ചായത്തുകളെയും മൈസൂരു സിറ്റി കോര്‍പ്പറേഷനുമായി ലയിപ്പിച്ച് 'ഗ്രേറ്റര്‍ മൈസൂരു സിറ്റി…
ബെംഗളൂരു: കൊല്ലം തേവലക്കര അരിനെല്ലൂർ കുമ്പഴ ഡോ. കെ സി ജോണിന്റെ ഭാര്യ ഡോ. ലളിത ഉമ്മൻ (71) ബെംഗളൂരുവിൽ…
ബെംഗളൂരു: മൈസൂരു റെയില്‍വേ സ്‌റ്റേഷനില്‍ തട്ടികൊണ്ടുപോയ പിഞ്ചുകുഞ്ഞിനെ മണിക്കൂറിനുള്ളില്‍ ആര്‍പിഎഫ് കണ്ടെത്തി. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കുഞ്ഞിനെ…
ബെംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കാളയെ മെരുക്കല്‍ മത്സരത്തിനിടെ കാളകളുടെ കുത്തേറ്റ് മൂന്നുപേര്‍ മരിച്ചു. ഹാവേരി ജില്ലയില്‍ ബുധനാഴ്ച…
കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ്‌കട്ട് മാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരായ സമരത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേർ കസ്റ്റഡിയിൽ. പോലീസിന് നേരെ ആക്രമണം…
ബെംഗളൂരു: സ്വാമി ഉദിത് ചൈതന്യയുടെ ഛാന്ദോഗ്യോപനിഷത്ത് പ്രഭാഷണം ഇന്ദിരാനഗർ എച്ച്.എ.ഇ.എ ഭവനില്‍ ഒക്ടോബർ 26 മുതൽ നടക്കും. വൈകുന്നേരം 5…