ആഡിസ് അബാബ: ആളുകളെ കുത്തിനിറച്ചെത്തിയ ട്രക്ക് നദിയിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ എത്യോപ്യയിൽ 71ലേറെ പേർ കൊല്ലപ്പെട്ടു. എത്യോപ്യയിലെ ബോണ ജില്ലയിലെ ഗെലാൻ പാലത്തിൽ വച്ചാണ് അപകടമുണ്ടായത്.
ഞായറാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. 68 പുരുഷൻമാരും 3 സ്ത്രീകളും അടക്കമുള്ളവരാണ് മരിച്ചത്. തെക്കൻ സിഡാമ പ്രാദേശിക ഭരണകൂട വക്താവാണ് അപകട വിവരം വ്യക്തമാക്കിയത്.
മുകൾ വശം തുറന്ന നിലയിലുള്ള ട്രക്ക് നദിയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ബോണയിലെ ജനറൽ ആശുപത്രിയിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. ചികിത്സയിൽ കഴിയുന്ന അഞ്ച് പേരുടെ ആരോഗ്യനില ഗുരുതരമാണ്. ട്രക്കിന്റെ പരമാവധി ശേഷിയിലും അധികം ആളുകളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. നിരവധി വളവുകളും തിരിവുകളുനുള്ള റോഡിൽ ഡ്രൈവർ പാലം ശ്രദ്ധിക്കാതെ പോയതിന് പിന്നാലെയാണ് അപകടം.
<BR>
TAGS : ETHIOPIA | ACCIDENT
SUMMARY : Truck falls into river in Ethiopia, 71 dead
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞും കുടുംബത്തെ വലിച്ചിഴച്ചും പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ആറ്…
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന് നിർണായക പങ്കുണ്ടെന്ന്…
കൊച്ചി: ഷെയ്ൻ നിഗം നായകനാകുന്ന 'ഹാല്‍' സിനിമ തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വർധനവ്. ഇന്നലെ കുറഞ്ഞ സ്വർണത്തിനാണ് ഇന്ന് വൻ വർധനവ് ഉണ്ടായിരിക്കുന്നത്. ഇന്ന് പവന് 1,400 രൂപയാണ്…
ലാത്തൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള സ്വവസതിയില്‍ വെള്ളിയാഴ്ച…
ന്യൂഡല്‍ഹി: യാത്രാ പ്രതിസന്ധിയിൽ വലഞ്ഞ യാത്രക്കാർക്ക് 10,000 രൂപയുടെ യാത്രാ വൗച്ചർ നഷ്ടപരിഹാരം നൽകുമെന്ന് ഇൻഡിഗോ. കമ്പനിയുടെ പ്രതിസന്ധി മൂലം…