ബെംഗളൂരു: ബെംഗളൂരുവിൽ നിയന്ത്രണം വിട്ട ട്രക്ക് നിരവധി വാഹനങ്ങളിലിടിച്ച് അപകടം. ശനിയാഴ്ച പുലർച്ചെ സാറ്റലൈറ്റ് ബസ് സ്റ്റേഷൻ റോഡിൽ കോൺക്രീറ്റ് മിക്സർ ട്രക്കാണ് അപകടത്തിൽ പെട്ടത്. മൈസൂരുവിലേക്ക് പോകുകയായിരുന്ന ട്രക്ക് മുമ്പിലുണ്ടായിരുന്ന കാർ, മൂന്ന് ഓട്ടോകൾ, ഒരു ബൈക്ക്, ഒരു ബസ് എന്നിവയുൾപ്പെടെയുള്ള വാഹനങ്ങളിൽ ഇടിച്ചുകയറി.
പുലർച്ചെ 5 മണിയോടെയാണ് അപകടം നടന്നത്. സംഭവത്തിൽ ട്രക്ക് ഡ്രൈവർ ജഗനാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ജഗനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ കാൽനടയാത്രക്കാരനായ മനോജ്, ഓട്ടോ ഡ്രൈവർ ചന്ദ് പാഷ എന്നിവർക്ക് പരുക്കേറ്റു. ഡ്രൈവറുടെ അശ്രദ്ധയും, അമിത വേഗതയുമാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. ട്രക്ക് ഡ്രൈവർ മദ്യപിച്ചതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിൽ ട്രക്കിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. സംഭവത്തിൽ ബൈതരായണപുര ട്രാഫിക് പോലീസ് കേസെടുത്തു.
TAGS: BENGALURU | ACCIDENT
SUMMARY: Truck involved in serial accident on Mysuru Road, driver dies in hospital
തൃശ്ശൂർ: തൃശ്ശൂർ റെയില്‍വേ സ്റ്റേഷന്റെ പാർക്കിംഗ് ഏരിയയിലുണ്ടായ തീപിടിത്തത്തില്‍ സ്റ്റേഷൻ മാസ്റ്റർക്ക് നോട്ടീസ് അയച്ച് തൃശൂർ കോർപ്പറേഷൻ. തീപിടിത്തമുണ്ടായ പാർക്കിംഗ്…
തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി…
വാഗമണ്‍: വാഗമണ്‍ തവളപ്പാറ വടക്കേപുരട്ടില്‍ ജനവാസമേഖലയില്‍ കാട്ടുതീ ഭീതിപരത്തി. ഇന്ന് ഉച്ചയോടെയാണ് കൃഷിയിടത്തിന് തീപ്പിടിച്ചത്. മണിക്കൂറുകളോളം ആളിപ്പടര്‍ന്ന തീ പ്രദേശവാസികള്‍…
ഡൽഹി: വിമാനങ്ങളില്‍ പവർ ബാങ്ക് ഉപയോഗം നിരോധിച്ച് ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ. വിമാനയാത്രയ്ക്കിടെ പവർ ബാങ്കുകള്‍ ഉപയോഗിച്ച്…
വിശാഖപട്ടണം: സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി എളമരം കരീമിനെ തിരഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ്. വിശാഖപട്ടണത്ത് നടന്ന പതിനെട്ടാം…
ബെംഗളൂരു: വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ 28 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തുമകുരു സ്വദേശി രാകേഷിനെയാണ് സോലദേവനഹള്ളി പോലീസ്…