LATEST NEWS

ഹാസനിൽ ഗണേശ ഘോഷയാത്രക്കിടെ ട്രക്ക് പാഞ്ഞുകയറി അപകടം; മരണം 9 ആയി

ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി ഉയര്‍ന്നു. അപകടത്തില്‍ പരിക്കേറ്റത് 29 പേർക്കാണ്. നിലവില്‍ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. അഞ്ചുപേർ സംഭവസ്ഥലത്തും നാലുപേർ ആശുപത്രിയിലും വെച്ചണ് മരിച്ചത്. ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്.

മരിച്ചവരില്‍ നാലുപേർ വിദ്യാർഥികളാണ്. മൊസലെ ഹൊസഹള്ളി ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥികളായ സുരേഷ്, പ്രവീണ്‍, ജെമിനി, മിഥുൻ എന്നിവരാണ് മരിച്ച നാല് വിദ്യാര്‍ഥികള്‍. പരുക്കേറ്റവരിലും 15 വിദ്യാർഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അപകട കാരണമായി ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവർ അറസ്റ്റിലായിട്ടുണ്ട്. ഡ്രൈവര്‍ ഭുവനേശ്വറാണ് അറസ്റ്റിലായിരിക്കുന്നത്.

വാഹനം ഓടിച്ചിരുന്ന സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നു എന്ന സംശയവും നിലനില്‍ക്കുന്നു. തിരക്കേറിയ NH-373 റോഡിലാണ് അപകടം ഉണ്ടായത്. മരണസംഖ്യ ഉയർന്നേക്കാമെന്ന് ജില്ലാ ഭരണകൂടം ഇന്നലെ തന്നെ അറിയിച്ചിരുന്നു. അപകടത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. നിരവധി ആളുകളുടെ ഇടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്.

എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ നടത്തിയ ശ്രമമാണ് ഇത്രയു വലിയ അപകടത്തില്‍ കലാശിച്ചത് എന്നാണ് വിവരം. ഗണേശ നിമജ്ജന ഘോഷയാത്രയുമായി ബന്ധപ്പെട്ട് ഡിജെ ഡാന്‍സ് നടക്കുകയായിരുന്നു. ഇതിനിടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറയത്.

SUMMARY: Truck runs over Ganesh procession in Hassan; 9 dead

NEWS BUREAU

Recent Posts

നെയ്യാറ്റിൻകര ഗോപൻ സമാധി വിവാദത്തില്‍ കേസ് അവസാനിപ്പിക്കാൻ പോലീസ്

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേസ് അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. മരണത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്നാണ് നിലവില്‍ പോലീസിന്റെ കണ്ടെത്തല്‍.…

2 minutes ago

അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ക്ക് കൂടി രോഗമുക്തി

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ കൂടി രോഗമുക്തി നേടി. കോഴിക്കോട്…

51 minutes ago

നേരിയ ആശ്വാസം; സ്വര്‍ണവില താഴ്ന്നു

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ദിവസങ്ങളോളം നീണ്ടുനിന്ന കുതിപ്പിനിടെ ഇതാദ്യമായാണ് സ്വർണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയത്. ചരിത്രത്തിലെ തന്നെ സർവകാല…

2 hours ago

‘ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്’; ഉത്തരക്കടലാസിലെ സന്ദേശത്തിന് മൂന്നാം ക്ലാസ്സുകാരന് മന്ത്രിയുടെ അഭിനന്ദനം

തിരുവനന്തപുരം: ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസില്‍ എഴുതിയ മൂന്നാം ക്ലാസുകാരനെ അഭിനന്ദിച്ച്‌ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കൗതുകവും ചിന്തയുമുണർത്തുന്ന രീതിയിലാണ്…

4 hours ago

ബില്‍ജിത്തിന്റെ ഹൃദയം ഇനി കൊല്ലത്തെ പതിമൂന്നുകാരിയില്‍ തുടിക്കും; ശസ്ത്രക്രിയ പൂര്‍ത്തിയായി

കൊച്ചി: വാഹനാപകടത്തെ തുടർന്ന്‌ മസ്‌തിഷ്‌ക മരണം സംഭവിച്ച നെടുമ്പാശ്ശേരി വട്ടപറമ്പ് മള്ളുശേരി പാലമറ്റം വീട്ടില്‍ ബില്‍ജിത്ത്‌ ബിജു (18) വിന്റെ…

5 hours ago

പ്രകോപന പ്രസംഗം: കർണാടക എംഎൽഎ യത്‌നലിന്റെ പേരിൽ കേസ്

ബെംഗളൂരു: പ്രകോപന പ്രസംഗം നടത്തിയതിന് കർണാടകയിലെ മുതിർന്ന എംഎൽഎ ബസനഗൗഡ പാട്ടീൽ യത്‌നലിന്റെ പേരിൽ പോലീസ് കേസെടുത്തു. ഗണേശോത്സവത്തിന്റെ ഭാഗമായിനടന്ന…

6 hours ago