ഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ആകാശ എയറിന്റെയും സ്പൈസ് ജെറ്റിന്റെയും ചിറകുകളാണ് കൂട്ടിമുട്ടിയത്. യാത്രക്കാരുമായി ഹൈദരാബാദിലേക്ക് പുറപ്പെടാനൊരുങ്ങിയ ആകാശ എയർ, പാർക്കിംഗ് ബേയിലെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചിറകുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് വിമാനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സ്പൈസ് ജെറ്റിന്റെ B737-700 വിമാനത്തിന്റെ വലത് ചിറകിനും ആകാശ എയർ വിമാനത്തിന്റെ ഇടതുഭാഗത്തെ ഹോറിസോണ്ടല്‍ സ്റ്റാബിലൈസറിനുമാണ് കേടുപാടുണ്ടായത്. സംഭവത്തിന് പിന്നാലെ മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. യാത്രക്കാരെ ഹൈദരാബാദിലേക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഫെബ്രുവരി മൂന്നിന് മുംബൈ വിമാനത്താവളത്തില്‍ വച്ച് ഇൻഡിഗോ വിമാനത്തിന്റെയും എയർ ഇന്ത്യ വിമാനത്തിന്റെയും ചിറകുകള്‍ ഇടിച്ചിരുന്നു. ഹൈദരാബാദില്‍ നിന്ന് മുംബൈയിലേക്ക് പറക്കേണ്ടിയിരുന്ന ഇൻഡിഗോ വിമാനം 6E 791-ഉം മുംബൈയില്‍ നിന്ന് കോയമ്ബത്തൂരിലേക്കുള്ള എയർ ഇന്ത്യ വിമാനം AI 2732 വുമാണ് ഇടിച്ചത്.
SUMMARY: Akash Air and SpiceJet collide; wing breaks off and enters the aircraft
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ…
കാസറഗോഡ്: നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രന് തൂക്കുകയർ ലഭിച്ച കേസിൽ ദൃക്‌സാക്ഷിയായിരുന്ന ആളിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം,…
ന്യൂഡല്‍ഹി: ഭരണഘടന 131ാം ഭേദഗതി ബില്ല്, കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ ഭേദഗതി ബില്ല്, മണ്ഡല പുനര്‍നിര്‍ണയ ബില്ല് എന്നിവയില്‍ ഇന്ന്…
വാഷിംഗ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷത്തിന് താൽക്കാലിക വിരാമം. ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും…
ബെംഗളൂരു: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കൈരളീ കലാ സമിതിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ കൈരളീ നിലയം സെൻട്രൽ സ്കൂളിന്…
അഞ്ചൽ: കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് പിന്നാലെ പതിനൊന്ന് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം വാളകം തെക്കേ അമ്പലക്കര പുത്തൻവിള…