ഒറ്റ രാത്രികൊണ്ട് ഇറാനെ നശിപ്പിക്കും; ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ: ഹോര്‍മുസ് കടലിടുക്ക്‌ പൂർണമായും തുറക്കണമെന്ന അന്ത്യശാസനം ഇറാൻ തള്ളിയതോടെ വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒറ്റ രാത്രികൊണ്ട് ഇറാനെ അവസാനിപ്പിക്കാമെന്നും ആ രാത്രി ഒരുപക്ഷേ നാളെയായിരിക്കാമെന്നും ട്രംപ് പറഞ്ഞു. ഇറാൻ യുദ്ധത്തെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്.

ചൊവ്വാഴ്ചയ്‍ക്കകം ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങളും പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഈ അന്ത്യശാസനം ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 5.30 വരെ നീട്ടിയിട്ടുണ്ട്. അതിന് മുമ്പ് ധാരണയിലെത്തിയില്ലെങ്കിൽ ഇറാനിലെ എല്ലാ പാലങ്ങളും ഇല്ലാതാക്കുമെന്ന്‌ ട്രംപ്‌ പറഞ്ഞു.

 പശ്‌ചിമേഷ്യയിൽ 45 ദിവസത്തെ താൽക്കാലിക വെടിനിർത്തലിനും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും മധ്യസ്ഥ രാജ്യങ്ങൾ മുന്നോട്ടുവച്ച കരട് നിർദേശം ഇറാൻ തള്ളി. വെടിനിർത്തൽ നിർദേശം നിരസിച്ചുകൊണ്ടുള്ള ഇറാന്റെ നിലപാടിൽ കടുത്ത അതൃപ്തി ട്രംപ് അറിയിച്ചിരുന്നു. ചൊവ്വാഴ്ചയ്ക്കകം ഒരു തീരുമാനത്തിലെത്തിയില്ലെങ്കിൽ ഇറാൻ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാല്‍ യുദ്ധം സ്ഥിരമായി അവസാനിപ്പിക്കണമെന്ന നിലപാട് ആണ് ഇറാൻ ആവർത്തിക്കുന്നത്.
SUMMARY: Trump threatens to destroy Iran overnight

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കലാസ്വാദർക്ക് നവ്യാനുഭൂതിയായി കഥകളി സന്ധ്യ

ബെംഗളൂരു: വിമാനപുര കൈരളീ നിലയം സ്കൂളിൽ 2023 മുതൽ നടന്നു വരുന്ന...

ചക്രവാതച്ചുഴിയുടെ സ്വാധീനം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ തായ്‌ലൻഡിനും സമീപ മ്യാൻമറിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ...

ഏഷ്യൻ ഗെയിംസില്‍ മലയാളി താരം ആൻസി സോജന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപില്‍ ഇന്ത്യയുടെ മലയാളി താരം...

കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗറിൽ വെച്ച്...

ചാലക്കുടിയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; കാറിന് തീപിടിച്ച്‌ പൂര്‍ണമായി കത്തിനശിച്ചു

ചാലക്കുടി: ദേശീയപാതയില്‍ ചാലക്കുടി പോട്ട പനമ്പിള്ളി ജംഗ്ഷനില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌...

സൗദിയില്‍ മയക്കുമരുന്ന് കേസില്‍ മലയാളിക്ക് വധശിക്ഷ

സൗദി: മയക്കുമരുന്ന് കടത്ത് കേസില്‍ സൗദി അറേബ്യയിലെ ദമ്മാമില്‍ മലയാളിയുടെ വധശിക്ഷ...

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തതായി...

ഏഷ്യന്‍ ഗെയിംസ്; സ്‌ക്വാഷില്‍ ഇന്ത്യക്കായി വെള്ളി നേടി അഭയ് സിങ്

നഗോയ: ഏഷ്യൻ ഗെയിംസ് 2026-ല്‍ ഇന്ത്യക്ക് വേണ്ടി സ്ക്വാഷില്‍ വെള്ളി മെഡല്‍...

Related Articles

Popular Categories