ചരിത്രക്കുതിപ്പിൽ ആർട്ടെമിസ്; ഭൂമിയില്‍ നിന്ന് ഏറ്റവും അധികം ദൂരം സഞ്ചരിച്ചവരായി; തിരുത്തിയത് 1970ലെ റെക്കോര്‍ഡ്

ഫ്ലോറിഡ: പുതുചരിത്രമെഴുതി ആര്‍ട്ടിമിസ്-2. ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ എത്തുന്ന മനുഷ്യരെന്ന റെക്കോര്‍ഡിട്ട് ആര്‍ട്ടിമെസ് 2 ദൗത്യ സംഘം.4,00,171 കിമീ എന്ന അപ്പോളോ ദൗത്യത്തിന്റെ റെക്കോര്‍ഡ് ആര്‍ട്ടിമിസ് 2 ദൗത്യ സംഘം മറികടന്നു. ചന്ദ്രന്റെ വിദൂര വശത്തെ (Far Side) ദൃശ്യങ്ങൾ പകർത്തിയും മനുഷ്യരാശി ഇതുവരെ സഞ്ചരിക്കാത്ത അത്രയും ദൂരത്തേക്ക് കുതിച്ചുമാണ് നാലംഗ സംഘം തിങ്കളാഴ്ച ചന്ദ്രനെ ലക്ഷ്യമാക്കി പറന്നത്.

ഇന്ത്യന്‍ സമയം 11:26നാണ് ആര്‍ട്ടിമിസ്-2 ദൗത്യസംഘം ഭൂമിക്കകലെ അമ്പിളിക്ക് തൊട്ടരികില്‍ സുവര്‍ണ റെക്കോര്‍ഡിട്ടത്. ഭൂമിയില്‍ നിന്ന് നോക്കിയാല്‍ കാണാത്ത ചന്ദ്രന്റെ മറുഭാഗം ആദ്യമായി നേരില്‍ കാണുന്ന മനുഷ്യരായും ആര്‍ട്ടിമിസ് 2 സംഘം മാറി. ഇതിന്റെ ചിത്രങ്ങളും സംഘം പങ്കുവെച്ചു.

അപ്പോളോ യുഗത്തിന് ശേഷം ചന്ദ്രനിലേക്കുള്ള നാസയുടെ ആദ്യ മനുഷ്യ ദൗത്യമാണിത്. മൂന്ന് അമേരിക്കക്കാരും ഒരു കനേഡിയൻ ബഹിരാകാശയാത്രികനുമാണ് സംഘത്തിലുള്ളത്. റീഡ് വൈസ്മാൻ (കമാൻഡർ), വിക്ടർ ഗ്ലോവർ (പൈലറ്റ്), ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ എന്നിവരുടെ ക്രൂ ആണ് ചരിത്ര ദൗത്യത്തിന്റെ ഭാ​ഗമായത്.

1970-ൽ അപ്പോളോ 13 സ്ഥാപിച്ച 248,655 മൈൽ എന്ന ദൂര റെക്കോർഡ് ആർട്ടെമിസ് II ഇതിനോടകം മറികടന്നു. പഴയ റെക്കോർഡിനേക്കാൾ ഏകദേശം 4,100 മൈൽ (6,600 കിലോമീറ്റർ) കൂടുതൽ ദൂരം ഇവർ സഞ്ചരിക്കും. നിരീക്ഷിച്ച രണ്ട് പുതിയ ചന്ദ്ര ഗർത്തങ്ങൾക്ക് ‘ഇന്റഗ്രിറ്റി’ (Integrity) എന്നും ‘കരോൾ’ (Carol) എന്നും പേര് നൽകാൻ ബഹിരാകാശയാത്രികർ നിർദ്ദേശിച്ചു. കമാൻഡർ റീഡ് വൈസ്മാന്റെ അന്തരിച്ച ഭാര്യയുടെ പേരാണ് കരോൾ എന്നത്. ഓറിയന്റേൽ ബേസിൻ (Orientale Basin), പഴയ അപ്പോളോ 12, 14 ലാൻഡിംഗ് സൈറ്റുകൾ, ദക്ഷിണ ധ്രുവ മേഖല എന്നിവ ഇവർ നിരീക്ഷിച്ചു.

ചന്ദ്രന്റെ പിന്നിൽ നിന്നുള്ള അപൂർവ്വമായ ഒരു പൂർണ്ണ സൂര്യഗ്രഹണത്തിനും ഇവർ സാക്ഷ്യം വഹിച്ചു. അപ്പോളോ 13 ഉപയോഗിച്ച ‘ഫ്രീ റിട്ടേൺ ട്രാജക്റ്ററി’ (Free-return trajectory) തന്നെയാണ് ആർട്ടെമിസ് II-ഉം പിന്തുടരുന്നത്. ഇത് ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വാകർഷണം ഉപയോഗപ്പെടുത്തി ഇന്ധനം ലാഭിക്കാൻ സഹായിക്കുന്നു.

ചന്ദ്രനിൽ നിന്ന് ഏകദേശം 4,066 മൈൽ (6,543 കിലോമീറ്റർ) അടുത്തുകൂടി ഇവർ കടന്നുപോകും. ചന്ദ്രനോട് ഏറ്റവും അടുത്തെത്തുമ്പോൾ ഏകദേശം 3,139 എംപിഎച്ച് ആണ് ഇവരുടെ വേഗത. ചന്ദ്രന്റെ മറുവശത്തുകൂടി (Far Side) സഞ്ചരിക്കുമ്പോൾ പ്രതീക്ഷിച്ചിരുന്ന 40 മിനിറ്റ് ദൈർഘ്യമുള്ള ബ്ലാക്ക്ഔട്ടിന് ശേഷം ആർട്ടെമിസ് II ബഹിരാകാശയാത്രികർ നാസയുമായി വീണ്ടും ബന്ധം സ്ഥാപിച്ചു. ചന്ദ്രൻ ഭൂമിക്കും പേടകത്തിനും ഇടയിൽ വരുന്നതുകൊണ്ട് റേഡിയോ തരംഗങ്ങൾ തടസ്സപ്പെടുന്നതിനാലാണ് ഇത്തരത്തിൽ ആശയവിനിമയം നഷ്ടപ്പെടുന്നത് (Loss of Signal).

ആർട്ടെമിസ് III ദൗത്യം അടുത്ത വർഷം നടക്കും. ഇതിന് വേണ്ടിയുള്ള സാങ്കേതിക സംവിധാനങ്ങളുടെ പരീക്ഷണമാണ് പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ദൗത്യം കൊണ്ട് ലക്ഷ്യമിടുന്നത്. ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ തകരാറിലായാല്‍ ഉപയോഗിക്കുന്ന മാന്വല്‍ പൈലറ്റിങ് സംവിധാനം, പുതിയ ലേസര്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനം അടക്കം സഞ്ചാരികള്‍ പരീക്ഷിക്കും.

SUMMARY: Artemis makes history; becomes the furthest spacecraft from Earth; breaks 1970 record

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചക്രവാതച്ചുഴിയുടെ സ്വാധീനം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ തായ്‌ലൻഡിനും സമീപ മ്യാൻമറിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ...

ഏഷ്യൻ ഗെയിംസില്‍ മലയാളി താരം ആൻസി സോജന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപില്‍ ഇന്ത്യയുടെ മലയാളി താരം...

കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗറിൽ വെച്ച്...

ചാലക്കുടിയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; കാറിന് തീപിടിച്ച്‌ പൂര്‍ണമായി കത്തിനശിച്ചു

ചാലക്കുടി: ദേശീയപാതയില്‍ ചാലക്കുടി പോട്ട പനമ്പിള്ളി ജംഗ്ഷനില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌...

സൗദിയില്‍ മയക്കുമരുന്ന് കേസില്‍ മലയാളിക്ക് വധശിക്ഷ

സൗദി: മയക്കുമരുന്ന് കടത്ത് കേസില്‍ സൗദി അറേബ്യയിലെ ദമ്മാമില്‍ മലയാളിയുടെ വധശിക്ഷ...

ചക്രവാതച്ചുഴിയുടെ സ്വാധീനം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ തായ്‌ലൻഡിനും സമീപ മ്യാൻമറിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ...

ഏഷ്യൻ ഗെയിംസില്‍ മലയാളി താരം ആൻസി സോജന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപില്‍ ഇന്ത്യയുടെ മലയാളി താരം...

കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗറിൽ വെച്ച്...

ചാലക്കുടിയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; കാറിന് തീപിടിച്ച്‌ പൂര്‍ണമായി കത്തിനശിച്ചു

ചാലക്കുടി: ദേശീയപാതയില്‍ ചാലക്കുടി പോട്ട പനമ്പിള്ളി ജംഗ്ഷനില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌...

സൗദിയില്‍ മയക്കുമരുന്ന് കേസില്‍ മലയാളിക്ക് വധശിക്ഷ

സൗദി: മയക്കുമരുന്ന് കടത്ത് കേസില്‍ സൗദി അറേബ്യയിലെ ദമ്മാമില്‍ മലയാളിയുടെ വധശിക്ഷ...

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തതായി...

ഏഷ്യന്‍ ഗെയിംസ്; സ്‌ക്വാഷില്‍ ഇന്ത്യക്കായി വെള്ളി നേടി അഭയ് സിങ്

നഗോയ: ഏഷ്യൻ ഗെയിംസ് 2026-ല്‍ ഇന്ത്യക്ക് വേണ്ടി സ്ക്വാഷില്‍ വെള്ളി മെഡല്‍...

നേപ്പാളില്‍ ദുരിതംവിതച്ച്‌ വീണ്ടും ഹിമപാതം; 10 പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും ഹിമപാതം. മനാങ് ജില്ലയിലുള്ള നർ ഫു മേഖലയിലെ...

Related Articles

Popular Categories