LATEST NEWS

ജില്ലാ സെക്രട്ടറി ആക്കിയില്ല; വിജയ്‌യുടെ കാര്‍ തടഞ്ഞ ടിവികെ വനിതാ നേതാവ് ജീവനൊടുക്കാൻ ശ്രമിച്ചു

ചെന്നൈ: സൂപ്പർതാരം വിജയ്‌യുടെ പാർട്ടിയായ ടിവികെ‌യില്‍ (തമിഴക വെട്രി കഴകം) ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഗുരുതരാവസ്ഥയില്‍. തൂത്തുക്കുടി സ്വദേശി അജിത ആഗ്‌നലാണു ജീവനൊടുക്കാൻ ശ്രമിച്ചത്. അമിതമായി ഉറക്കഗുളിക കഴിച്ച നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു.

രണ്ടു വർഷത്തിലേറെ സജീവമായി പ്രവർത്തിച്ചിട്ടും ടിവികെ തൂത്തുക്കുടി സെൻട്രല്‍ ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ പ്രതിഷേധിച്ചതാണ് അജിതയെ പ്രകോപിപ്പിച്ചത്. തുടർന്ന് അജിതയും അനുയായികളും കഴിഞ്ഞ ദിവസം പാർട്ടി പ്രസിഡന്‍റ് വിജയ്‌യുടെ കാർ തടയുകയും നടന്‍റെ വീടിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തുകയും ചെയ്തിരുന്നു. തുടർന്നു തൂത്തുക്കുടിയിലേക്കു മടങ്ങിയതിനു പിന്നാലെയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.

അതിനിടെ ക്രിസ്മസ്, പുതുവത്സരാശംസ നേർന്നു സ്ഥാപിച്ച ബാനറില്‍ തന്റെ ചിത്രമില്ലെന്ന് ആരോപിച്ചു പ്രാദേശിക ഘടകം സെക്രട്ടറി ഭീഷണിപ്പെടുത്തിയതില്‍ മനം നൊന്ത് ടിവികെ യുവജന വിഭാഗം നേതാവ് ജീവനൊടുക്കാൻ ശ്രമിച്ചു. ശുചിമുറി വൃത്തിയാക്കാനുപയോഗിക്കുന്ന ദ്രാവകം കുടിച്ച്‌ അത്യാസന്ന നിലയിലായ തിരുവള്ളൂർ പൂണ്ടി സൗത്ത് യൂണിയൻ യുവജന വിഭാഗം സെക്രട്ടറി വിജയ് സതീഷ് എന്ന സത്യനാരായണനെ തിരുവള്ളൂർ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

SUMMARY: TVK female leader who blocked Vijay’s car after not being made district secretary tried to commit suicide

NEWS BUREAU

Recent Posts

ബെംഗളൂരുവിൽ പുതുവത്സരാഘോഷങ്ങള്‍ കർശന നിയന്ത്രണങ്ങളോടെ

ബെംഗളൂരു: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സുരക്ഷാ നടപടികളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി ബെംഗളൂരുവിലെ വിവിധ കോർപ്പറേഷനുകളും പോലീസും. കോർപ്പറേഷന്റെ അധികാരപരിധിയിലുള്ള എല്ലാ…

10 minutes ago

വി​പ്പ് ലം​ഘി​ച്ചു; മൂ​ന്ന് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളെ ബി​ജെ​പി പു​റ​ത്താ​ക്കി

കോട്ടയം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് യുഡിഎഫിന് വോട്ടു ചെയ്ത സംഭവത്തില്‍ കുമരകം ബിജെപിയില്‍ നടപടി. വിപ്പ്…

30 minutes ago

കട്ടപ്പനയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; അന്വേഷണം

ഇ​ടു​ക്കി: ക​ട്ട​പ്പ​ന മേ​ട്ടു​കു​ഴി​യി​ൽ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദ്ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ച​ര​ൽ​വി​ള​യി​ൽ മേ​രി(63)​യാ​ണ് മ​രി​ച്ച​ത്.വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം. വീട്ടിലെത്തിയ…

38 minutes ago

ഹംപിയില്‍ കുന്ന് കയറുന്നതിനിടെ താഴെയ്ക്ക് വീണ് ഫ്രഞ്ച് പൗരന്‍; കണ്ടെത്തിയത് രണ്ട് ദിവസങ്ങൾക്ക് ശേഷം

ബെംഗളൂരു: ലോകപ്രശസ്ത പൈതൃക കേന്ദ്രമായ ഹംപി സന്ദര്‍ശിക്കാന്‍ എത്തിയ ഫ്രഞ്ച് പൗരൻ കുന്ന് കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു.…

1 hour ago

കോണ്‍ഗ്രസ്സ് ഒറ്റച്ചാട്ടത്തിന് ബി ജെ പിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടി: മറ്റത്തൂർ കൂറുമാറ്റത്തിൽ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മറ്റത്തൂരിലെ കോൺഗ്രസ്-ബിജെപി സഖ്യത്തിൽ കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നാണ്…

3 hours ago

നിയമസഭാ തിരഞ്ഞെടുപ്പിൽ തലമുറ മാറ്റത്തിന് കോൺഗ്രസ്; 50% സീറ്റ് യുവാക്കൾക്കും വനിതകൾക്കും; വി ഡി സതീശൻ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം സീറ്റുകള്‍ കോണ്‍ഗ്രസ്സ് യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി മാറ്റിവെക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി…

4 hours ago