LATEST NEWS

പന്ത്രണ്ട് വയസുകാരന് ക്രൂരമര്‍ദ്ദനം; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

കൊച്ചി: എറണാകുളത്ത് 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസില്‍ അമ്മയെയും അവരുടെ ആണ്‍സുഹൃത്തിനെയും എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ തല ഭിത്തിയില്‍ ഇടിപ്പിച്ചതായും ശരീരത്തില്‍ മാരകമായ മുറിപ്പാടുകള്‍ ഉണ്ടാക്കിയതായും പോലീസ് കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്രൂരമായ സംഭവം നടന്നത്.

കുട്ടിയുടെ മാതാപിതാക്കള്‍ പിരിഞ്ഞു താമസിക്കുകയാണ്. അമ്മയും കുട്ടിയും ആണ്‍സുഹൃത്തും ഒരുമിച്ചാണ് താമസിച്ചിരുന്നത്. കുട്ടി അമ്മയ്‌ക്കൊപ്പം കിടന്നതില്‍ പ്രകോപിതനായാണ് ആണ്‍സുഹൃത്ത് അതിക്രമം ആരംഭിച്ചത്. ആണ്‍സുഹൃത്ത് കുട്ടിയുടെ കൈകള്‍ പിടിച്ച്‌ തിരിച്ചശേഷം തല ഭിത്തിയില്‍ ഇടിപ്പിക്കുകയായിരുന്നു.

ബാത്‌റൂമിൻ്റെ വാതിലില്‍ തലയിടിച്ചതിനെ തുടർന്ന് കുട്ടിക്ക് പരുക്കേറ്റു. അടുത്ത മുറിയിലേക്ക് പോയ കുട്ടിയെ ഇയാള്‍ വീണ്ടും ഉപദ്രവിക്കാൻ ശ്രമിച്ചു. എന്നാല്‍, അമ്മ ഈ മർദനം തടഞ്ഞില്ലെന്ന് മാത്രമല്ല, കുട്ടിയുടെ നെഞ്ചില്‍ നഖം കൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തുവെന്ന് എഫ്.ഐ.ആറില്‍ പോലീസ് വ്യക്തമാക്കി.

ഈ കേസില്‍ അമ്മയാണ് ഒന്നാം പ്രതി, ആണ്‍സുഹൃത്ത് രണ്ടാം പ്രതിയുമാണ്. മർദനത്തില്‍ പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആശുപത്രി അധികൃതരാണ് വിവരങ്ങള്‍ പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് ഉടൻ കേസെടുത്ത് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

SUMMARY: Twelve-year-old boy brutally tortured; mother and boyfriend arrested

NEWS BUREAU

Recent Posts

പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; രണ്ട് പാപ്പാന്മാർക്ക് പരുക്ക്

വ​യ​നാ​ട്: പു​ൽ​പ​ള്ളി​യി​ൽ ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ആ​ന ഇ​ട​ഞ്ഞു. പു​ൽ​പ​ള്ളി സീ​താ​ദേ​വി ക്ഷേ​ത്ര​ത്തി​ൽ ചൊ​വ്വാ​ഴ്ച രാത്രി പത്ത് മണിയോടെയാണ് സം​ഭ​വം. പ​ട്ട​ണ പ്ര​ദ​ക്ഷി​ണ​ത്തി​ന്…

39 minutes ago

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ബ​ലാ​ത്സം​ഗ കേ​സ്; മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും, കക്ഷി ചേരാൻ അതിജീവിത

കൊ​ച്ചി: യു​വ​തി​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി ഗ​ർ​ഭഛി​ദ്രം ന​ട​ത്താ​ൻ നി​ർ​ബ​ന്ധി​ച്ചെ​ന്ന കേ​സി​ൽ പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി…

55 minutes ago

കർണാടകത്തിൽ ഏറ്റവും കൂടുതൽക്കാലം മുഖ്യമന്ത്രിയായ നേതാവെന്ന റെക്കോഡ് സ്വന്തമാക്കി സിദ്ധരാമയ്യ

ബെംഗളൂരു: കർണാടകയെ ഏറ്റവും കൂടുതൽ കാലം നയിച്ച മുഖ്യമന്ത്രി എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കി സിദ്ധരാമയ്യ. മുൻ മുഖ്യമന്ത്രി ദേവരാജ്…

1 hour ago

കർണാടക ആർടിസിയുടെ പ്രീമിയം ബസ് സർവീസുകളില്‍  നിരക്കിളവ്

ബെംഗളൂരു: കർണാടക ആർടിസിയുടെ കേരളത്തിലേക്കുൾപ്പെടെയുള്ള പ്രീമിയം ബസ് സർവീസുകളില്‍ 5-15% വരെ നിരക്കിളവ്. അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്,…

2 hours ago

കര്‍ണാടകയിലെ കോടതികളില്‍ ബോംബ് ഭീഷണി

ബെംഗളുരു: കര്‍ണാടകയിലെ കോടതികളില്‍ ഇ-മെയിലിൽ ലഭിച്ച ബോംബ് ഭീഷണി ആശങ്ക സൃഷ്ടിച്ചു. കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച്, മൈസുരു, ഗദഗ്,…

2 hours ago

മയക്കുമരുന്നു വിപത്തിനെതിരെ അഫോയ് നടത്തുന്ന പോരാട്ടത്തില്‍ കൈകോര്‍ത്ത് ബെംഗളൂരുവിലെ സംസ്കാരിക സംഘടനകളും

ബെംഗളൂരു: രാജ്യത്ത് വർധിച്ചു വരുന്ന മയക്കുമരുന്നുപയോഗവും ലഹരി ആശ്രിതത്വവും സൃഷ്ടിക്കുന്ന സാമൂഹിക വിപത്തിനെതിരെ ശക്തമായ ഇടപെടലുകൾ നടത്തുന്നതിനായി രൂപീകരിച്ച ദേശീയ…

3 hours ago