LATEST NEWS

താരങ്ങളെ കളത്തിലിറക്കി ട്വന്റി 20; നടിമാരായ വീണാ നായരും അഞ്ജലി നായരും ലക്ഷ്മിപ്രിയയും സ്ഥാനാര്‍ഥികൾ

കൊച്ചി: നടിമാരായ വീണാ നായരും അഞ്ജലി നായ‌രും ലക്ഷ്മി പ്രിയയും ട്വന്റി 20യില്‍ ചേർ‌ന്നു. നടി വീണാ നായർ ഏറ്റുമാനൂരിലും അഞ്ജലി നായർ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും മത്സരിക്കുമെന്ന് ചെയർമാൻ സാബു എം ജേക്കബ് വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ആദ്യമായാണ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് എന്ന് അഞ്ജലി നായർ പ്രതികരിച്ചു.

ഒരു പാർട്ടിയിലും അംഗത്വം ഇല്ലെന്നും പത്ത് വർഷമായി ബിജെപി വേദികളില്‍ സജീവമാണെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. നിലവില്‍ അമ്മ വൈസ് പ്രസിഡന്റാണ്. എസ്‌എഫ്‌ഐ യില്‍ കോളേജ് യൂണിയൻ ചെയർ പേഴ്സൻ ആയിരുന്നു എന്നും ഇപ്പോള്‍ മാറ്റങ്ങളുടെ ഭാഗമാകുന്നു എന്നും വീണാ നായർ പ്രതികരിച്ചു. താരങ്ങള്‍ക്ക് പുറമെ മറിയ ഉമ്മന്റെ ഭർത്താവ് ഡോ.വർഗീസ് ജോർജ് കൊടുങ്ങല്ലൂരില്‍ ട്വിന്റി 20 ടിക്കറ്റില്‍ കളത്തിലിറങ്ങുന്നുണ്ട്.

അതേസമയം, ട്വന്റി-20 സംസ്ഥാന അധ്യക്ഷൻ സാബു എം. ജേക്കബ് തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. അഖില്‍ മാരാർ തൃക്കാക്കരയില്‍ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വ്യത്യസ്ത മേഖലയില്‍ കഴിവ് തെളിയിച്ചവരെയാണ് സ്ഥാനാർഥികളാക്കുന്നതെന്നാണ് പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് പറഞ്ഞത്.

SUMMARY: Twenty20 brings stars to the field; Actresses Veena Nair, Anjali Nair and Lakshmi Priya are candidates

NEWS BUREAU

Recent Posts

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു നേതാവിനെതിരെ പരാതി

കണ്ണൂർ: കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പർശിച്ചെന്ന യുവതിയുടെ പരാതിയിലാണ്…

58 minutes ago

ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലെ വാഹനാപകടം; മ​ണി​യ​ൻ​പി​ള്ള രാ​ജു മ​ദ്യ​പി​ച്ചി​രു​ന്നി​ല്ലെ​ന്ന് പ​രി​ശോ​ധ​ന ഫ​ലം

തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ നടന്‍ മദ്യപിച്ചിരുന്നില്ലെന്ന് പരിശോധന ഫലം. കമിക്കല്‍ ലാബില്‍…

2 hours ago

മിൽമാ പാൽ വില വർധിപ്പിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പാലിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മിൽമ…

2 hours ago

ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു.  മേയ് ഒന്നു മുതൽ യൂണിറ്റിന് 56 പൈസ കൂടും. കഴിഞ്ഞവർഷം ബെസ്കോമിനുണ്ടായ 2,068…

3 hours ago

കാട്ടുപോത്തിന്റെ ആക്രമണം; തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ചിക്കമഗളൂരു കലാസയിലെ മരസാനിഗെയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. ഹൊരനാട് സ്വദേശി ചേതനാണ് (30) മരിച്ചത്. കലസയിലെ…

3 hours ago

വിഷു വർണങ്ങൾ ഇന്ന്

ബെംഗളൂരു: നായർ സേവാ സംഘ് കർണാടക ആർടി നഗർ കരയോഗം സംഘടിപ്പിക്കുന്ന വിഷു വർണങ്ങൾ വസന്തനഗർ അംബേദ്കർ ഭവനിൽ ഇന്നു…

3 hours ago