ബെംഗളൂരു: തെരുവുനായയുടെ ആക്രമണത്തിൽ രണ്ടര വയസുകാരന് പരുക്ക്. ഗദഗ് ജില്ലയിലെ മുണ്ടർഗിയിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. കുട്ടിയുടെ പല്ലുകൾക്കും കീഴ്ചുണ്ടിനും ഗുരുതര പരുക്കേറ്റിട്ടുണ്ട്. തലയിലും കവിളിലും പരുക്കേറ്റു. കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടിന് സമീപം കളിക്കുകയായിരുന്ന രുദ്രേഷ് കാലെയെയാണ് നായ ആക്രമിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാർ കല്ലെറിഞ്ഞ് നായയെ ഓടിക്കുകയായിരുന്നു. ജില്ലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെരുവുനായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
TAGS: KARNATAKA | STRAY DOG
SUMMARY: Toddler severely injured in dog attack in Karnataka
ബെംഗളൂരു: മുംബൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് 18 ലക്ഷം രൂപയുടെ ആമസോണ്‍ ഉല്‍പ്പന്നങ്ങളുമായി വരികയായിരുന്ന കണ്ടെയ്‌നര്‍ കൊള്ളയടിച്ച കേസില്‍ ഹരിയാനയില്‍ നാല്…
കാസര്‍കോട്: കാസര്‍കോട് ബേത്തൂര്‍പാറയില്‍ കിടപ്പുമുറിയില്‍ ആത്മഹത്യ ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആശുപത്രിയില്‍ പോവുകയായിരുന്ന കാര്‍ മറിഞ്ഞു അതേ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.…
ബെംഗളൂരു: സുഡാന്‍ സ്വദേശിയായ വിദ്യാര്‍ഥിയുടെ പണവും മോട്ടോര്‍ സൈക്കിളും കൊള്ളയടിച്ച കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു സിറ്റി…
മലപ്പുറം: മഞ്ചേരി ചെരണിയില്‍ കെട്ടിടത്തിന് മുകളില്‍ അസ്ഥികൂടം കണ്ടെത്തി. പഴയ ഫ്ളക്സിനുള്ളില്‍ മൂടിയ നിലയില്‍ ആയിരുന്നു അസ്ഥികൂടം. കഴിഞ്ഞ ദിവസം…
കൊച്ചി: എറണാകുളം തേവരയില്‍ ടാങ്കർ ലോറിയില്‍ നിന്ന് സള്‍ഫൂരിക് ആസിഡ് തെറിച്ച് ബൈക്ക് യാത്രികന് പൊള്ളലേറ്റു. കണ്ണമാലി സ്വദേശിയുടെ കയ്യിലും…
ബെംഗളൂരു: ഡോക്ടറായ യുവതിയെ മയക്കുമരുന്ന് കുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെതിരെ കേസ്. മുന്നേകൊലാല്‍ സ്വദേശിനിയായ ഡോ. കൃതിക എം റെഡ്ഡിയെ…