ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയുമായ ദിവ്യ സ്പന്ദനയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയ കേസിൽ 2 പേരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. പീഡന, വധ ഭീഷണി മുഴക്കിയതിനും അശ്ലീല സന്ദേശങ്ങളും കമന്റുകളും ചെയ്തതിനു ദിവ്യ നൽകിയ പരാതിയിന്മേലാണ് നടപടി. കുറ്റകൃത്യത്തിൽ പങ്കുള്ള 11 പേരെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.
രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശൻ തുഗുദീപയ്ക്ക് ജാമ്യം നൽകിയ കർണാടക ഹൈക്കോടതി വിധിയെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി നടപടിയെ ദിവ്യ സ്വാഗതം ചെയ്തിരുന്നു. രാജ്യത്തെ സാധാരണക്കാരുടെ പ്രതീക്ഷയാണ് സുപ്രീംകോടതിയെന്നും രേണുകാസ്വാമിയുടെ കുടുംബത്തിനു നീതി ലഭിക്കുമെന്നും ദിവ്യ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ദർശന്റെ ആരാധകർ ദിവ്യക്കെതിരെ കടുത്ത സൈബർ ആക്രമണം അഴിച്ചുവിട്ടത്.
ഇതോടെ 43 സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്കെതിരെ ദിവ്യ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംസ്ഥാന വനിത കമ്മിഷനും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാൻ പൊലീസിനു നിർദേശം നൽകിയിരുന്നു.
SUMMARY: Two arrested for abusing actor Ramya online.
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ ശക്തമാകുന്നത് കണക്കിലെടുത്ത് വിവിധ ജില്ലകളിൽ…
മലപ്പുറം: അമിതവേഗതയിൽ കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ട്രാഫിക് പോലീസിന്റെ നിർദ്ദേശം മറികടന്ന് അമിതവേഗതയിൽ ബസ് ഒടിച്ച…
കാസറഗോഡ്: തൃക്കരിപ്പൂർ ചന്തേരയിൽ പതിനാറുകാരനെ പീഡനത്തിനിരയാക്കിയ കേസിൽ റിമാന്‍ഡിലായ ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെവി സൈനുദ്ദീനെ സസ്പെന്‍ഡ് ചെയ്തു.…
ഹോളിവുഡ് നടനും സംവിധായകനും ഓസ്‌കാർ ജേതാവുമായ റോബർട്ട് റെഡ്ഫോർഡ് (89) അന്തരിച്ചു. അദ്ദേഹത്തിന്റെ പബ്ലിസിസ്റ്റ് സിണ്ടി ബർഗറാണ് മരണ വാർത്ത…
ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി. മാലൂരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കര്‍ണാടക ഹൈക്കോടതി അസാധുവാക്കി. കോണ്‍ഗ്രസ്സിലെ കെ വൈ നഞ്ചേഗൗഡയുടെ വിജയമാണ്…
ബെംഗളൂരു: കേരളസമാജം മല്ലേശ്വരത്തിന്റെ നേതൃത്വത്തില്‍ സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ്, നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതികളിലേയ്ക്കുളള അപേക്ഷകള്‍ നോര്‍ക്ക റൂട്ട്‌സിന്…