നടി ദിവ്യ സ്പന്ദനയ്ക്കെതിരായ സൈബർ ആക്രമണം; 2 പേർ അറസ്റ്റിൽ

ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയുമായ ദിവ്യ സ്പന്ദനയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയ കേസിൽ 2 പേരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. പീഡന, വധ ഭീഷണി മുഴക്കിയതിനും അശ്ലീല സന്ദേശങ്ങളും കമന്റുകളും ചെയ്തതിനു ദിവ്യ നൽകിയ പരാതിയിന്മേലാണ് നടപടി. കുറ്റകൃത്യത്തിൽ പങ്കുള്ള 11 പേരെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.

രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശൻ തുഗുദീപയ്ക്ക് ജാമ്യം നൽകിയ കർണാടക ഹൈക്കോടതി വിധിയെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി നടപടിയെ ദിവ്യ സ്വാഗതം ചെയ്തിരുന്നു. രാജ്യത്തെ സാധാരണക്കാരുടെ പ്രതീക്ഷയാണ് സുപ്രീംകോടതിയെന്നും രേണുകാസ്വാമിയുടെ കുടുംബത്തിനു നീതി ലഭിക്കുമെന്നും ദിവ്യ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ദർശന്റെ ആരാധകർ ദിവ്യക്കെതിരെ കടുത്ത സൈബർ ആക്രമണം അഴിച്ചുവിട്ടത്.

ഇതോടെ 43 സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്കെതിരെ ദിവ്യ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംസ്ഥാന വനിത കമ്മിഷനും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാൻ പൊലീസിനു നിർദേശം നൽകിയിരുന്നു.

SUMMARY: Two arrested for abusing actor Ramya online.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യു​വ​തി​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചു; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം:‌ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ചശേഷം സ്വകാര്യദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന...

പാലക്കാട് ഇടിമിന്നലേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് പൊള്ളലേറ്റു

പാലക്കാട്: മണ്ണാര്‍ക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് ഇടിമിന്നലേറ്റ് പരിക്ക്. മണ്ണാര്‍ക്കാട് കോട്ടോപ്പാടം...

ശക്തമായ മഴയ്ക്ക് സാധ്യത: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ...

മഴക്കുറവ് തിരിച്ചടിയാകുന്നു; കെ.ആർ.എസ് അണക്കെട്ടിലെ ജലസംഭരണം പകുതിയോട് അടുക്കുന്നു

ബെംഗളൂരു: കാവേരി നദീതടത്തിലെ പ്രധാന ജലസ്രോതസ്സായ കൃഷ്ണരാജ സാഗർ അണക്കെട്ടിൽ ജലനിരപ്പ്...

കർണാടകയിൽ വരൾച്ചാ നഷ്ടം 46,324 കോടി

ബെംഗളൂരു: കർണാടകയിൽ വരൾച്ചയെ തുടർന്ന് കാർഷിക മേഖലയ്ക്കുണ്ടായ നഷ്ടം 46,324.50 കോടിയായി...

സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് ട്രക്കിലിടിച്ചു; നാല് പേർ മരിച്ചു

ഉത്തർപ്രദേശ്: ചണ്ഡിഗഡിൽനിന്ന് ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലേക്ക് സൈനികന്റെ മൃതദേഹവുമായി പോയ സൈനിക...

ഗജവീരന്‍ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു

കോട്ടയം: ഇടിമിന്നലേറ്റ് കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു. ഇന്ന് വൈകിട്ടോടെ കോട്ടയം...

Related Articles

Popular Categories