LATEST NEWS

ജനവാസമേഖലയിൽ ഇറങ്ങിയ മുതലയെ തല്ലിക്കൊന്നു; ഗുജറാത്തിൽ രണ്ട് പേർ അറസ്റ്റിൽ

വഡോദര: ഗുജറാത്തിൽ രാത്രിയിൽ മുതലയെ തല്ലിക്കൊന്ന് കുളത്തിലിട്ട രണ്ട് പേരെ വഡോദര വനം വകുപ്പ് അറസ്റ്റ് ചെയ്തു. വഡോദരയിലെ കർജാൻ താലൂക്കിലെ ഛോർഭുജിലാണ് സംഭവം. വിത്തൽ നായക്, ബിപിൻ നായക് എന്നിവരെ‍യാണ് അറസ്റ്റ് ചെയ്തതെന്ന് കർജൻ ഫോറസ്റ്റ് റേഞ്ച് ഓഫിസർ അറിയിച്ചു. മുതലയെ തല്ലിക്കൊല്ലുന്നതിന്‍റെ വിഡിയോ വൈറലായതോടെയാണ് അറസ്റ്റ് ചെയ്തത്.

ഒരാൾ വടികൊണ്ട് അഞ്ചടിയിലേറെ നീളമുള്ള മുതലയെ തല്ലുമ്പോൾ രണ്ടാമൻ ടോർച്ച് അടിച്ച് കൊടുക്കുന്ന ദൃശ്യമാണ് പുറത്ത് വന്നത്. വീഡിയോ വൈറലായതിന് പിന്നാലെയാണ് വനംവകുപ്പ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. ഛോർഭുജ് ഗ്രാമത്തിന് സമീപത്തെ കുളത്തിൽ നിന്നാണ് മുതല ഗ്രാമത്തിലേക്ക് എത്തിയത്. രാത്രിയിൽ പുറത്തിറങ്ങിയ ആളുകൾ മുതലയെ ആക്രമിക്കുകയായിരുന്നു. തല്ലിക്കൊന്ന ശേഷം ഇവർ മുതലയെ ഇതേ കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു.

1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്ത് കർജൻ സബ് ജയിലിലേക്ക് അയച്ചതായി കർജൻ റേഞ്ച് ഫോറസ്റ്റ് ഓഫിസർ (ആർ.‌എഫ്‌.ഒ) ജയേഷ് റാത്തോഡ് പറഞ്ഞതായി ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്തു. അഞ്ച് വയസ്സ് പ്രായമുള്ള മുതലയാണ് കൊല്ലപ്പെട്ടത്. മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ചാർജ് ഷീറ്റ് ഫയൽ ചെയ്തത് ജനുവരി 17നാണ് ഇവർ മുതലയെ കൊലപ്പെടുത്തിയത്. ഇവരെ വെള്ളിയാഴ്ച കർജനിലെ സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ജനുവരി 21ഓടെയാണ് സംഭവത്തിന്റെ വീഡിയോ വൈറലായത്.

അഞ്ച് വയസോളം പ്രായമുള്ള മുതലയാണ് യുവാക്കളുടെ ആക്രമണത്തിൽ ചത്തത്. സംഭവത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് മറ്റൊരു മുതലയെ ഗ്രാമത്തിൽ നിന്ന് വനംവകുപ്പ് പിടികൂടിയിരുന്നു.
SUMMARY: Two arrested in Gujarat for beating crocodile to death in residential area

 

NEWS DESK

Recent Posts

സഹപ്രവര്‍ത്തകരോടൊപ്പം വിനോദയാത്രയ്ക്കിടെ കാളിയാര്‍ നദിയില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ യുവതിക്ക് ദാരുണാന്ത്യം

തൃശൂര്‍: സഹപ്രവര്‍ത്തകരായ ബാങ്ക് ജീവനക്കാർക്കൊപ്പം വിനോദയാത്രയ്ക്കെത്തിയ യുവതി നദിയില്‍ മുങ്ങി മരിച്ചു. കാളിയാര്‍ നദിയില്‍ യുവതി കാല്‍ വഴുതി വെള്ളത്തിലേക്ക്…

47 minutes ago

തി​രു​വ​ല്ല​യി​ൽ ന​വ​ജാ​ത ​ശിശുവിനെ തട്ടുകടയിൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കണ്ടെത്തി

പത്തനംതിട്ട: തിരുവല്ല കുറ്റൂരില്‍ നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇവിടുത്തെ ഒരു വീടിനോട് ചേര്‍ന്ന തട്ടുകടയിലാണ് ദിവസങ്ങള്‍…

2 hours ago

സർഗ്ഗധാര കഥയരങ്ങ് ഇന്ന്

ബെംഗളൂരു: സർഗ്ഗധാര സാംസ്‌കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ഇന്ന് വൈകുന്നേരം 3 മണിക്ക് ജാലഹള്ളി പൈപ്പ്‌ലൈൻ റോഡിലുള്ള കേരളസമാജം നോർത്ത്…

2 hours ago

കന്യാസ്ത്രീയെ പീഡിപ്പിച്ചു; ആശുപത്രി എച്ച്ആര്‍ മാനേജര്‍ അറസ്റ്റില്‍

കോട്ടയം: ചങ്ങാനാശ്ശേരിയിൽ കന്യാസ്ത്രീക്ക് പീഡനം.കേസിൽ ചങ്ങാനാശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള ആശുപതിയിലെ മുൻ എച്ച്.ആർ മാനേജർ പൊൻകുന്നം സ്വദേശി ബാബു തോമസിനെ…

2 hours ago

രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണം: വി കുഞ്ഞികൃഷ്ണനെതിരെ പാർട്ടി അച്ചടക്ക നടപടി ഇന്നുണ്ടായേക്കും

കണ്ണൂര്‍: പയ്യന്നൂരില്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട വിവാദത്തിനിറെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറേറിയറ്റ് യോഗം ഇന്ന്. പയ്യന്നൂര്‍…

2 hours ago

യുഎസില്‍ കുടിയേറ്റ പരിശോധനയ്ക്കിടെ 37കാരനെ വെടിവെച്ച് കൊന്നു, വ്യാപക പ്രതിഷേധം

ന്യൂയോര്‍ക്ക് : യുഎസ് സംസ്ഥാനമായ മിനസോട്ടയിൽ ഫെഡറല്‍ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് വീണ്ടും ഒരാള്‍ മരിച്ചു. 37കാരനായ അലക്‌സ് ജെ പ്രെറ്റിയാണ് കൊല്ലപ്പെട്ടത്.…

3 hours ago