ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന ഐപിഎൽ മത്സരത്തിനിടെ ഫോണുകൾ മോഷ്ടിച്ച രണ്ട് പേർ പിടിയിൽ. എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരം കാണാനെത്തിയവരിൽ നിന്ന് ഏഴു ഫോണുകളാണ് പ്രതികൾ മോഷ്ടിച്ചത്. ജാർഖണ്ഡിൽ നിന്നുള്ള സഞ്ജിത്, ഇയാളുടെ സഹായിയായ പന്ത്രണ്ടു വയസുകാരൻ എന്നിവരാണ് പിടിയിലായത്. ഇരുവരും അഡുഗോഡിയിലാണ് താമസിക്കുന്നത്. സഞ്ജിത് നഗരത്തിലെ സ്വകാര്യ കമ്പനി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. പ്രായപൂർത്തിയാകാത്തയാൾ സ്വകാര്യ കോളേജിൽ വിദ്യാർഥിയാണ്.
കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷൻ പ്രവേശന കവാടത്തിൽ വെച്ച് കെഐഎസ്എഫ് അവരെ ദേഹപരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് ഫോണുകൾ ലഭിക്കുന്നത്. എഴോളം ഫോണുകൾ കൈവശം വെച്ചിരുന്നതിനാൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ഇവർ കുറ്റം സമ്മതിച്ചു. ഐപിഎൽ മാച്ച് കാണുന്നതിനിടെയാണ് മോഷണം നടത്തിയതെന്നും ഇവർ പോലീസിനോട് പറഞ്ഞു. ഇതേതുടർന്ന് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (കെഐഎസ്എഫ്) ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കബ്ബൺ പാർക്ക് പോലീസിന് കൈമാറി.
TAGS: BENGALURU | ARREST
SUMMARY: Two arrested in Bengaluru for stealing 7 phones from IPL fans
ബെംഗളൂരു: സമകാലികതയുടെ ഏറ്റവും ശക്തവും സൂക്ഷ്മവുമായ വായനയും മാറ്റത്തിന്റെ പ്രേരകശക്തിയുമാകാൻ കഥകൾക്ക് കഴിയേണ്ടതുണ്ടെന്ന് എഴുത്തുകാരൻ സുരേഷ് കോടൂർ അഭിപ്രായപ്പെട്ടു. പലമ…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില് സ്ഥാനാർഥി നിർണയത്തില് തഴഞ്ഞതില് മനംനൊന്ത് ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം വാർഡിലെ ആനന്ദ് കെ…
പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ആർജെഡിയില് പൊട്ടിത്തെറി. 25 സീറ്റുകള് മാത്രം നേടി കനത്ത തിരിച്ചടി നേരിട്ടതിന്…
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ ബൊമ്മനഹള്ളി ബ്രാഞ്ച് കമ്മിറ്റി പ്രവർത്തക സംഗമം എംഎംഎ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ടി.സി…
ബെംഗളൂരു: പ്രമുഖ സിനിമാ നിർമാതാവും റിയല് എസ്റ്റേറ്റ് വ്യവസായിയുമായ അരവിന്ദ് വെങ്കടേഷ് റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്തു. നടിയും മോഡലുമായ…
കല്പറ്റ: വൈദ്യുതി പോസ്റ്റില് നിന്ന് വീണ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. കല്പറ്റ എല്സ്റ്റണ് എസ്റ്റേറ്റിലെ ടൗണ്ഷിപ്പില് വൈദ്യുതി ലൈൻ മാറ്റുന്നതിനിടെയാണ്…