ബെംഗളൂരു: ബെംഗളൂരുവിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് ആൺകുട്ടികളെ കാണാതായി. ജയനഗർ മൂന്നാം ബ്ലോക്കിൽ ശനിയാഴ്ചയാണ് സംഭവം. പ്രവീൺ (ഏഴാം ക്ലാസ് വിദ്യാർഥി), രവി (ഒമ്പതാം ക്ലാസ് വിദ്യാർഥി) എന്നിവരെയാണ് കാണാതായത്. ഇരുവരെയും കാണാതായതായി രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെ ഇവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം സ്കൂൾ വിട്ടുവന്ന ഇരുവരും രവിയുടെ വീട്ടുമുറ്റത്താണ് കളിച്ചിരുന്നത്. ഇതിനിടെ പുറത്തേക്ക് പോയ കുട്ടികൾ പിന്നീട് വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. ഇരുവരും സമീപത്തെ ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.
TAGS: BENGALURU | MISSING
SUMMARY: Two boys missing from home in Bengaluru
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ഫോട്ടോ വക്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ്…
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില കുതിച്ചുയരുന്നു. തുടർച്ചയായ നാലാം ദിവസവും വില ലക്ഷത്തിന് മുകളില്‍ തുടരുകയാണ്. പവന് 880 രൂപ ഉയർന്ന്…
കൊച്ചി: എറണാകുളം ഡിസിസിയില്‍ പൊട്ടിത്തെറി തുടരുന്നു. തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിനെ ചൊല്ലി ഉമ തോമസ് എംഎല്‍എ രംഗത്തെത്തുകയായിരുന്നു.…
ചെന്നൈ: സൂപ്പർതാരം വിജയ്‌യുടെ പാർട്ടിയായ ടിവികെയില്‍ (തമിഴക വെട്രി കഴകം) ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച…
ബെംഗളൂരു: നൃത്ത വിദ്യാലയമായ നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോമിംഗ് ആര്‍ട്സിന്റെ പത്താം വാർഷികാഘോഷവും ഗജ്ജെ പൂജയും മല്ലേശ്വരം ചൗഡയ്യ മെമ്മോറിയൽ…
പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള പൂജ. മണ്ഡല പൂജയോട്…