നാഗ്പൂർ: മഹാരാഷ്ട്രയിൽ 18029 സി.എസ്.എം.ടി ഷാലിമർ എക്സ്പ്രസ് പാളംതെറ്റി. നാഗ്പൂർ ജില്ലയിലെ കലാംന റെയിൽവേ സ്റ്റേഷന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥൻ അറിയിച്ചു. മുംബൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന 18029 എൽടിടി-ഷാലിമർ കുർള എക്സ്പ്രസ് ഇത്വാരി ലൈനിൽ നിന്ന് കലംന ലൈനിലേക്ക് കടന്നുപോകുമ്പോൾ നഗരത്തിലെ കലാംന ലൈനിൽവെച്ച് പാളം തെറ്റുകയായിരുന്നു.
ട്രെനിനിന്റെ രണ്ട് കോച്ചുകൾ (എസ് 2, പാർസൽ വാൻ) ആണ് പാളംതെറ്റിയത്. മുംബൈ ലോക്മാന്യ തിലക് ടെർമിനലിൽ നിന്ന് കൊൽക്കത്ത ഷാലിമാറിലേക്കാണ് ട്രെയിൻ സർവീസ് നടത്തുന്നത്.ട്രാക്ക് പൂർവസ്ഥിതിയിലാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ട്രെയിനിലെ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
<BR>
TAGS : RAILWAY | TRAIN DERAILED
SUMMARY : Shalimmer Express detailed
ഡൽഹി: ഡല്ഹിയിലെ മെട്രോ സ്റ്റാഫ് ക്വാട്ടേഴ്സില് ഉണ്ടായ തീപിടിത്തത്തില് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. ആദർശ് നഗറിലെ ഡല്ഹി മെട്രോ…
ചെന്നൈ: തമിഴ്നാട് കരൂർ ദുരന്തത്തില് ടിവികെ അധ്യക്ഷൻ വിജയ്യ്ക്ക് സിബിഐ സമൻസ്. ഈ മാസം പന്ത്രണ്ടിന് ഡല്ഹിയിലെ ഓഫീസില് ഹാജരാകണമെന്നാണ്…
കൊച്ചി: മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. ഏറെനാളായി…
കൊച്ചി: നർത്തകൻ ആർ.എല്.വി. രാമകൃഷ്ണനെതിരെ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെ, പ്രശസ്ത നടി സ്നേഹ ശ്രീകുമാറിനെതിരെ വ്യക്തിപരമായി അധിക്ഷേപിച്ച് കലാമണ്ഡലം…
ന്യൂഡല്ഹി: ശ്വാസതടസത്തെ തുടർന്ന് മുതിർന്ന കോണ്ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ശ്രീ ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില് വീണ്ടും വർധന. ഇന്ന് പവന് 440 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 12,725…