Categories: NATIONALTOP NEWS

അമ്മയുടെ മൃതദേഹത്തിനൊപ്പം രണ്ട് പെണ്‍മക്കള്‍ കഴിഞ്ഞത് 9 ദിവസം

ഹൈദ്രബാദ്: അമ്മ മരിച്ചതറിഞ്ഞിട്ടും പെണ്‍മക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ഒമ്പത് ദിവസം. 25 ഉം 22 ഉം വയസുള്ള യുവതികളാണ് അമ്മയുടെ വിയോഗത്തെ തുടർന്ന് വിഷാദത്തിലായത്. ഇവർ ദിവസങ്ങള്‍ക്ക് ശേഷം പോലീസിനെ സമീപിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. വരസിഗുഡയിലെ വാടക വീട്ടിലായിരുന്നു സംഭവം.

ജനുവരി 23-നാണ് 45-കാരിയായ മാതാവ് ഉറക്കത്തിനിടെ മരിക്കുന്നത്. വിളിച്ചിട്ട് ഉണരാതിരുന്നതോടെ മക്കള്‍ അമ്മയുടെ പള്‍സും ശ്വാസമിടിപ്പും പരിശോധിച്ചു. അമ്മ മരിച്ചെന്ന് മനസിലാക്കിയതോടെ ഇരുവരും വിഷാദത്തിലായി. വീടിനുള്ളില്‍ തന്നെ ഒതുങ്ങിക്കൂടി. വെള്ളം മാത്രം കുടിച്ചാണ് ഇവർ ഈ ദിവസങ്ങളില്‍ കഴിഞ്ഞത്.

ഇടയ്‌ക്ക് ബോധരഹിതരായി വീണെങ്കിലും വീടിന് പുറത്തുവരാൻ ഇവർ തയാറായില്ല. ഒറ്റപ്പെട്ട വീടായതിനാല്‍ അയല്‍ക്കാരും അറിഞ്ഞില്ല. ദുർഗന്ധവും വീട്ടില്‍ നിന്ന് വന്നില്ല. ഒടുവില്‍ ജനുവരി 31ന് യുവതികള്‍ എം.എല്‍.എയുടെ ഓഫീസിലെത്തി അമ്മ മരിച്ചെന്നും സംസ്കരിക്കാൻ പണമില്ലെന്നും പറഞ്ഞു. പോലീസിനെ സമീപിക്കാൻ ഓഫീസില്‍ നിന്നറിയിച്ചു ഇതോടെയാണ് വിവരം പുറം ലോകമറിയുന്നത്.

പോലീസെത്തിയാണ് മൃതേദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചത്. ബിരുദം പൂർത്തിയാക്കിയ ഒരാള്‍ സെയില്‍സ് ഗേളായും മറ്റൊരാള്‍ ഇവൻ്റ് മാനേജ് മെൻ്റ് കമ്പനിയിലുമായിരുന്നു ജോലി ചെയിതിരുന്നത്. രണ്ടുമാസമായി ഇവർ ജോലി മതിയാക്കിയിട്ട്. ഇവരുടെ പിതാവ് വർഷങ്ങള്‍ക്ക് മുമ്പെ വീട് ഉപേക്ഷിച്ച്‌ പോയിരുന്നു. ഇവർക്ക് ബന്ധുക്കളുമില്ല. യുവതികള്‍ക്ക് കൗസിലിംഗ് നല്‍കുമെന്ന് പോലീസ് അറിയിച്ചു.

TAGS : LATEST NEWS
SUMMARY : Two daughters spent 9 days with their mother’s dead body

Savre Digital

Recent Posts

വിജയനഗര സാമ്രാജ്യത്തിലെ ചക്രവർത്തി കൃഷ്ണ ദേവരായറായി ഋഷഭ് ഷെട്ടി; ചിത്രമൊരുക്കുക സൂപ്പർ ഹിറ്റ് സംവിധായകൻ

ബെംഗളൂരു: കന്നഡ സൂപ്പർ താരം ഋഷഭ് ഷെട്ടി, വിജയനഗര സാമ്രാജ്യത്തിലെ ചക്രവർത്തി കൃഷ്ണ ദേവരായറായി വേഷമിടുന്നതായി റിപ്പോർട്ട്. ജോധ അക്ബർ,…

5 hours ago

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാർ പാഞ്ഞു കയറി; നാലു വയസ്സുകാരന് ദാരുണാന്ത്യം, അമ്മയ്ക്ക് പരുക്ക്

വാഗമൺ: കോട്ടയം വഴിക്കടവിൽ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാർ ഇടിച്ചുകയറി നാലു വയസ്സുകാരൻ മരിച്ചു. തിരുവനന്തപുരം നേമം സ്വദേശികളുടെ മകനായ…

6 hours ago

പോപ്പുലർ ഫ്രണ്ട് നിരോധനം; 10 സ്വത്തുവകകൾ കണ്ടുകെട്ടിയ നടപടി കോടതി റദ്ദാക്കി

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്വത്തുവകകള്‍ കണ്ടുകെട്ടിയ നടപടി കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി റദ്ദാക്കി. ഉടമകളും…

6 hours ago

ചിപ്സിലും മിക്സച്ചറിലും വെളുത്ത പൊടി; പലഹാരങ്ങൾക്കിടയിൽ ഒളിപ്പിച്ച് ജയിലിലേക്ക് എംഡിഎംഎ കടത്താൻ ശ്രമം; യുവതി അറസ്റ്റിൽ

മംഗളൂരു: മംഗളൂരു ജില്ലാ ജയിലിലേക്ക് പലഹാരങ്ങൾക്കിടയിൽ ഒളിപ്പിച്ച് എംഡിഎംഎയ്ക്കു സമാനമായ വസ്തു കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. രംസൂനയാണ് പിടിയിലായത്.…

6 hours ago

ബെംഗളൂരുവിലെ കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം; നെഞ്ചിൽ തമിഴിൽ പച്ചക്കുത്ത്

ബെംഗളൂരു: കെങ്കേരി ആർവി കോളജിനു സമീപത്തെ കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി. സുരക്ഷാ ജീവനക്കാർ വിവരം അറിയിച്ചതോടെ എത്തിയ…

7 hours ago

അഹമ്മദാബാദ് വിമാനാപകടം: ചാടിക്കയറി നിഗമനങ്ങളിലേക്ക് എത്തരുത്, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ ജൂണ്‍ 12-ന് നടന്ന എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണെന്നും അന്തിമ റിപ്പോര്‍ട്ട്…

7 hours ago