കാലിഫോര്‍ണിയയിലെ തെക്കന്‍ മേഖലയില്‍ ടേക്ക് ഓഫിന് തൊട്ടുപിന്നാലെ ഫാക്ടറി കെട്ടിടത്തിലേക്ക് കൂപ്പുകുത്തി ചെറുവിമാനം. അപകടത്തില്‍ രണ്ട് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്ക്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് അപകടമുണ്ടായത്. ആര്‍വി 10 എന്ന ഒറ്റ എന്ജിന് വിമാനമാണ് യാത്രക്കാരുമായി ഫാക്ടറി കൊട്ടിടത്തിലേക്ക് വീണത്. ഫാക്ടറി കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ത്ത് വിമാനം കെട്ടിടത്തിന് ഉള്ളിലേക്ക് വീഴുകയായിരുന്നു.
https://twitter.com/catrina_nortena/status/1874960862219567600?ref_src=twsrc%5Etfw
മരിച്ചവര്‍ വിമാനത്തിലെ യാത്രക്കാരാണോ, ഫാക്ടറി തൊഴിലാളികളാണോയെന്നത് സ്ഥിരീകരിച്ചിട്ടില്ല. വിമാനം കെട്ടിടത്തിനുള്ളിലേക്ക് കൂപ്പുകുത്തിയതിന് പിന്നാലെ ഫാക്ടറിയില്‍ നിന്ന് തീ ഉയര്‍ന്നിരുന്നു. അപകട കാരണം കണ്ടെത്താനായി ഫെഡറല്‍ ഏവിയേഷന്‍ മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിസ്നിലാന്‍ഡില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ഫുള്ളര്‍ടോണ്‍ മുന്‍സിപ്പല്‍ വിമാനത്താവളത്തിന് സമീപത്താണ് അപകടമുണ്ടായത്.
<BR>
TAGS : PLANE CRASH | CALIFORNIA
SUMMARY : Two dead after small plane crashes into California building
ഡല്‍ഹി: രാജ്യവ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുള്ള (എസ് ഐ ആര്) ഷെഡ്യൂള്‍ നാളെ തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിക്കും. വൈകിട്ട്…
ബെംഗളൂരു: അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ സമാഹരിച്ച എന്‍.ആര്.കെ ഐ.ഡി കാര്‍ഡ് പദ്ധതികളിലേയ്ക്കുളള അപേക്ഷകൾ സെക്രട്ടറി ജോർജ് മാത്യു …
ബെംഗളൂരു: അവിഹിത ബന്ധം ആരോപിച്ച് 27 കാരനെ തല്ലിക്കൊന്നു. കർണാടകയിലെ ബീദർ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്ര നന്ദേഡ് സ്വദേശിയായ വിഷ്ണുവാണ്…
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരമായി തുടരുന്നു. ഇന്ന് നഗരത്തിന്റെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 323 ആയി രേഖപ്പെടുത്തി.…
ബെംഗളൂരു: മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളി നിയമിതയാകുന്നു. തിരുവനന്തപുരം ആനയറ സ്വദേശിനിയായ പി.വി. ഉഷാകുമാരി 31ന് ചുമതലയേൽക്കുന്നത്.…
ബെംഗളൂരു: കൊല്ലം ഈട്ടിവിള പുനലൂർ സ്വദേശി ഡി. ലാസർ (79) ബെംഗളൂരുവില്‍ അന്തരിച്ചു. റിട്ട. ഐടിഐ ഉദ്യോഗസ്ഥനാണ്. രാമമൂർത്തിനഗർ പഴയ…