ബെംഗളൂരു: കെഎസ്ആര്‍ടിസി ബസും ചരക്ക് വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ചാമരാജ്‌നഗര്‍ കൊല്ലെഗല്‍ താലൂക്കിലെ സിദ്ധയഹനപുരയ്ക്ക് സമീപം ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസും ടാറ്റാ എയിസ് ഗുഡ്‌സ് വാഹനവുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കൊല്ലെഗല്‍ താലൂക്കിലെ ബനുരു ഗ്രാമവാസികളായ രാജമ്മ (50), ശ്രുതി (28) എന്നിവരാണ് മരിച്ചത്.
കൊല്ലെഗല്ലിലെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം. സംഭവത്തില്‍ പത്ത് പേര്‍ക്ക് പരുക്കേറ്റു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊല്ലെഗല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. പരുക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കൊല്ലെഗല്‍ റൂറല്‍ പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Two dies in accident after ksrtc bus hits goods vehicle
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ സ്‌പോർട്‌സ് ക്വോട്ടയിൽ കോൺസ്‌റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി…
കണ്ണൂർ: കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് ജാബിർ–മുബഷിറ ദമ്പതികളുടെ മകൻ…
ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ (കെ.ഡബ്ല്യു.എ) ഗുരുവന്ദനം പുരസ്കാരങ്ങൾ വിതരണം ചെയ്തു. 75 വയസ്സിനു മുകളിലുള്ള മുതിർന്ന അംഗങ്ങൾക്ക് അധ്യാപന…
ബെംഗളൂരു: കേരളസമാജം നോർത്ത് വെസ്റ്റ് കലാസാഹിത്യവിഭാഗം എം.ടി. സ്മൃതി സംഘടിപ്പിച്ചു. മലയാള സാഹിത്യകാരന്മാരിൽ ഏറ്റവും ജനപ്രീതി നേടിയ ചെറുകഥാകൃത്തും, നോവലിസ്റ്റും…
കണ്ണൂര്‍: പഴം തൊണ്ടയിൽ കുടുങ്ങി 62കാരൻ മരിച്ചു. ചക്കരക്കലിൽ ആണ് സംഭവം. കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം…
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നേരിയ ഭൂചനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടാണ് വൈകിട്ട് 4.45ന് ഭൂചലനം ഉണ്ടായത്. വൈകിട്ട്…