ബെംഗളൂരു: ബെംഗളൂരു – മൈസൂരു ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. അമിതവേഗത്തിലെത്തിയ ട്രക്ക് കാറിലിടിച്ചാണ് അപകടമുണ്ടായത്. ഗുജറാത്ത് സ്വദേശികളായ മുകുന്ദ് (30), സന്ദീപ് (30) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന പൂജ സഹാനിക്ക് (26) ഗുരുതര പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൈസൂരു-ബെംഗളൂരു ഹൈവേയിലെ കലസ്തവാദി ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. മുകുന്ദും സുഹൃത്തുക്കളും മൈസൂരുവിലെക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അമിതവേഗതയിലായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട ഇവർ സഞ്ചരിച്ച കാറിലേക്ക് ഇടിക്കുകയായിരുന്നു.
തലയ്ക്കു ഗുരുതരമായി പരുക്കേറ്റ മുകുന്ദ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് സന്ദീപ് മരിച്ചു. നിലവിൽ പൂജയുടെ ആരോഗ്യനില അതീവഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ എൻ.ആർ. ട്രാഫിക് പോലീസ് കേസെടുത്തു.
TAGS: BENGALURU | ACCIDENT
SUMMARY: Two killed in collision on Mysuru-Bengaluru Highway
കൊല്ലം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ സിപിഎം നേതാവ് എം സ്വരാജിനെതിരേ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്…
മുംബൈ: മഹാരാഷ്‌ട്രയിൽ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റു ചെയ്‌തു. ക്രിസ്‌മസ് പ്രാർഥന യോഗത്തിനിടെ നാഗ്പുർ ഷിംഗോഡിയിലാണ് സിഎസ്ഐ…
കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടൻ ജയസൂര്യക്ക് വീണ്ടും ഇഡി നോട്ടീസ്. ജനുവരി ഏഴിന് വീണ്ടും…
കൊച്ചി: കഴിഞ്ഞ വർഷം ഡിസംബർ 29ന് കലൂർ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്ന് വീണ് പരുക്കേറ്റ സംഭവത്തില്‍ രണ്ട്…
ബെംഗളൂരു: മൈസൂരുവിനടുത്തുള്ള ഹുൻസൂരിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ജൂവലറിയിൽ നടന്ന കവർച്ചക്കേസ് അന്വേഷിക്കാൻ പ്രത്യേകസംഘത്തെ രൂപവത്കരിച്ചു. ഡിവൈഎസ്‌പി രവിയുടെ നേതൃത്വത്തിലുള്ള അഞ്ച്…
ആലപ്പുഴ: മുഹമ്മ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിപിഒ സന്തോഷ് കുമാർ (45) ആണ് മരിച്ചത്.…