ബെംഗളൂരു: ബിലിഗിരി രംഗനാഥസ്വാമി ഹിൽസിലെ ബിആർടി കടുവാ സങ്കേതത്തിൽ നിന്ന് രണ്ട് കാട്ടാനകളുടെ ജഡം കണ്ടെത്തി. പാതി ഭക്ഷിച്ച നിലയിലായിരുന്നു ജഡം കണ്ടെത്തിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കടുവാ സങ്കേതത്തിലെ ബൈലൂർ, യെലന്തൂർ ഫോറസ്റ്റ് റേഞ്ചുകളിലാണ് ആനകളുടെ ഇവ കണ്ടെത്തിയത്.
ബൈലൂർ റേഞ്ചിൽ കണ്ടെത്തിയ ആന 7-8 മാസം മുമ്പ് ചെരിഞ്ഞതാണെന്നും യെലന്തൂർ റേഞ്ചിൽ കണ്ടെത്തിയ ആന 20 ദിവസം മുമ്പും ചെരിഞ്ഞതാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവയുടെ കൊമ്പുകൾക്ക് കേടുപാടുകൾ പറ്റിയിട്ടില്ല. മറ്റേതെങ്കിലും മൃഗങ്ങളുടെ ആക്രമണത്തിൽ ഇവ ചെറിഞ്ഞതാകാനാണ് സാധ്യതയെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. സംഭവത്തെ തുടർന്ന് പട്രോളിംഗ് ശക്തമാക്കാൻ തീരുമാനിച്ചതായി വനം വകുപ്പ് അറിയിച്ചു.
TAGS: KARNATAKA | WILD ELEPHANT
SUMMARY: Bodies of two elephants found in BRT tiger reserve
ന്യൂഡൽഹി: ശബരിമല സ്വർണ്ണപ്പാളി വിഷയം പാർലമെന്റിൽ സജീവ ചർച്ചയാക്കാൻ യുഡിഎഫ്. ഇതിന്റെ ഭാഗമായി യുഡിഎഫ് എംപിമാര്‍ നാളെ രാവിലെ 10.30ന്…
കാഠ്മണ്ഡു: മധ്യ നേപ്പാളിലെ ഗന്ധകി പ്രവിശ്യയില്‍ ഭൂചലനം. ഞായറാഴ്ച രാവിലെയാണ് ഭൂചലനം ഉണ്ടായത്. അതേസമയം പ്രദേശത്ത് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ…
ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബീനെ നിയമിച്ചു. ബി.ജെ.പി. അധ്യക്ഷനായ ജെ.പി. നദ്ദയ്ക്ക്…
തിരുവനന്തപുരം: ദിലീപിന്റെ സിനിമ കെഎസ്ആര്‍ടിസി ബസിൽ പ്രദര്‍ശിപ്പിച്ചതിൽ തര്‍ക്കം. സിനിമ പ്രദര്‍ശിപ്പിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ നടനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ…
ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ 45-ാമത് വാർഷിക പൊതുയോഗം സമിതി ഓഡിറ്റോറിയത്തിൽ നടന്നു. അൾസൂരു ഗുരുമന്ദിരത്തിലെ ഗുരുപൂജയ്ക്കുശേഷം നടന്ന യോഗത്തില്‍ പ്രസിഡന്റ് എൻ…
ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ വിമാനത്താവളത്തിനു വേണ്ടിയുള്ള സ്ഥലം കണ്ടെത്തുന്നതിന് സാധ്യത പഠനം നടത്താൻ ടെൻഡർ വിളിച്ചു. കർണാടക…